ഈ വർഷം മദ്യത്തിൽ തൊട്ടില്ല; മദ്യ ഉൽപാദനത്തിന് പുതിയ സാധ്യതകൾ തേടി ബജറ്റ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മദ്യത്തിനുള്ള നികുതി വർധിപ്പിക്കാതെയാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ ബജറ്റ്. മദ്യത്തിനുള്ള നികുതി വർധിപ്പിച്ചാൽ പ്രതിഷേധമുണ്ടാവില്ലെന്ന് അറിഞ്ഞിട്ടും അതിൽ നിന്നും ധനമന്ത്രി പിന്നാക്കം പോവുകയായിരുന്നു. മദ്യത്തിന് ഇപ്പോൾ തന്നെ ഉയർന്ന നികുതിയാണെന്ന വിലയിരുത്തലാണ് സർക്കാറിനുള്ളത്.

ബജറ്റിന് മുമ്പ് തന്നെ മദ്യത്തിന്റെ നികുതി വർധിപ്പിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, മരച്ചീനിയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച ഗവേഷണം നടത്തുന്നതിനായി രണ്ട് കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇതിനൊപ്പം വൈൻ നിർമ്മാണത്തിനായി പുതിയ യൂനിറ്റുകൾ സ്ഥാപിക്കും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം മദ്യ ഉൽപാദനത്തിനായി പുതിയ സാധ്യതകൾ തേടുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Not touched by alcohol this year Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.