Posted On
date_range Updated On
date_range കെ-റെയിൽ: ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽനിന്ന് 2000 കോടി രൂപ
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 63,941 കോടി രൂപ ചെലവഴിച്ച് സംസ്ഥാന - കേന്ദ്ര സർക്കാറുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 529.45 കിലോമീറ്റർ ദൂരമാണ് പാതക്ക് ഉണ്ടാവുക. ഇത്രയും ദൂരം നാല് മണിക്കൂർ കൊണ്ട് സഞ്ചരിക്കാനാകും.
കെ-റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
ഇന്ന് നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൗഹാർദ യാത്രാ മാർഗമാണ് ഇലക്ട്രിക് ട്രെയിനെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.