എം.പി.വി രാജാവ്​ ഫോക്​സ്​ വാഗൺ മൾട്ടിവാൻ നിരത്തിൽ; ഹൈബ്രിഡ്​ എഞ്ചിൻ, എം.ക്യൂ.ബി പ്ലാറ്റ്​ഫോം പ്രത്യേകതകൾ

ലോകത്തിലെ ഏറ്റവും പ്രശസ്​തമായ വാനുകളിലൊന്നാണ്​ ഫോക്​സ്​വാഗൺ ട്രാൻസ്​പോർട്ടർ. 71 വർഷമായി പല പേരുകളിൽ പല രൂപങ്ങളിൽ ഇൗ വാഹനം നിരത്തിലുണ്ട്​. ബീറ്റിൽ എന്ന ഹെതിഹാസിക വാഹനം നിർമിക്കുന്ന കാലത്തുതന്നെ ടൈപ്പ്​ വൺ അഥവാ ടി വൺ എന്ന പേരിൽ കമ്പനി വാനുകൾ നിർമിച്ചിരുന്നു. 1990ൽ ഇവ ട്രാൻസ്​പോർട്ടർ എന്ന്​ അറിയപ്പെടാൻ തുടങ്ങി. ഏഴാം തലമുറയിലെത്തു​േമ്പാൾ വാഹനം പ്രധാനപ്പെട്ട മാറ്റങ്ങൾക്ക്​ വിധേയമായിരിക്കുകയാണ്​. 71 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുനരാവിഷ്‌കാരങ്ങളിലൊന്നിനാണ് പുതിയ ഫോക്‌സ്‌വാഗൺ മൾട്ടിവാൻ വിധേയമായിരിക്കുന്നത്.


നേരത്തേ ട്രാൻസ്​പോർട്ടറിനെ അടിസ്​ഥാനമാക്കി കാരവല്ലെ എന്ന പേരിൽ ഒരു ആഡംബര എം.പി.വി കമ്പനി പുറത്തിറക്കിയിരുന്നു. മൾട്ടിവാ​െൻറ വരവോടെ കാരവല്ലേയും ചരിത്രമായി മാറും​. എംക്യുബി പ്ലാറ്റ്‌ഫോമിലെ വിപുലീകൃത പതിപ്പ് ഉപയോഗിച്ചാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​. പെട്രോൾ എഞ്ചിനൊപ്പം ഹൈബ്രിഡ്​ സാ​േങ്കതികവിദ്യയും കൂട്ടിച്ചേർത്തിട്ടുണ്ട്​. എം‌പി‌വിയുടെ സമഗ്രമായ പുനരാവിഷ്‌കരണത്തെതുടർന്ന്​ ട്രാൻസ്‌പോർട്ടറുമായുള്ള ഏതാണ്ട്​ എല്ലാ ബന്ധങ്ങളും മൾട്ടിവാൻ അവസാനിപ്പിച്ചിട്ടുണ്ട്​. ട്രാൻസ്​പോർട്ടർ എന്നത്​ ഒരു വാണിജ്യവാഹനമായിരുന്നെങ്കിൽ മൾട്ടിവാൻ നല്ല ആഡംബരത്തികവാർന്ന വാഹനവുമാണ്​.


ഡിസൈൻ

ഡിസൈനിലും വാഹനത്തിന്​ കാര്യമായ പരിഷ്​കരണങ്ങൾ സംഭവിച്ചിട്ടുണ്ട്​. ഏഴ്​ സീറ്റർ വാഹനമാണ്​ മൾട്ടിവാൻ. മുന്നിലും മധ്യനിരയിലും ക്യാപ്​ടൻ സീറ്റുകളാണ്​. ചേർന്നിരിക്കുമെങ്കിലും കൃത്യമായി വേർതിരിച്ചിരിക്കുന്ന മൂന്ന്​ സീറ്റുകൾ പിറകിൽ നൽകിയിട്ടുണ്ട്​. മെക്കാനിക്കൽ പുനരവലോകനങ്ങളോടൊപ്പം 7-സീറ്റർ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു. 1985 ടി 3-ജനറേഷൻ ട്രാൻസ്പോർട്ടറുമായി താരതമ്യപ്പെടുത്തിയാൽ ഏറെ സ്​റ്റൈലൈസ്​ഡ്​ ആയ രൂപമാണിപ്പോൾ. ഇരട്ട നിറങ്ങൾ വാഹനത്തിന്​ ആഡ്യത്വം കൂട്ടുന്നുണ്ട്​. വീതിയുള്ള ഗ്രില്ലും എൽഇഡി ലൈറ്റുകളും ആകർഷകം. 1,941 മിമി വീതിയും 4,973 എംഎം നീളവും 1,903 എംഎം ഉയരവും ഉള്ള വാഹനമാണിത്​. 5,173 എംഎം നീളമുള്ള എക്സ്റ്റെൻഡഡ്-വീൽബേസ് ഓപ്ഷനും ലഭ്യമാണ്. ഇന്ത്യയിൽ വി ൽക്കുന്ന കിയ കാർണിവലിന് സമാനമാണ് മൾട്ടിവാനി​െൻറ അഴകളവുകൾ.

ഇൻറീരിയർ

മൾട്ടിവാൻ മുൻഗാമിയേക്കാൾ കൂടുതൽ വഴക്കമുള്ളതും വിശാലവുമാണ്​. മോഡുലാർ സീറ്റിങ്​ സിസ്റ്റവും മൾട്ടിഫംഗ്ഷൻ ടേബിളും വാഹനം വാഗ്​ദാനം ചെയ്യുന്നുണ്ട്​. സീറ്റുകൾ മുന്നിലേക്കും പിന്നിലേക്കും യഥേഷ്​ടം നീക്കാനാവും. പിൻ സീറ്റുകൾ പൂർണമായും നീക്കംചെയ്യാം. രണ്ടാമത്തെ വരിയിൽ ​വേർതിരിക്കാത്ത സീറ്റും പിടിപ്പിക്കാനാകും. പരമ്പരാഗത ഹാൻഡ്‌ബ്രേക്ക്, ഗിയർ സെലക്ടർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്​. ഇതിലൂടെ സെൻറർ കൺസോൾ നീക്കംചെയ്യാനായത് നിർണായകമാണെന്ന് ഫോക്‌സ്‌വാഗൺ പറയുന്നു. അടിസ്ഥാന പതിപ്പിന് 469 ലിറ്റർ ബൂട്ട് ഇടം ഉണ്ട്​. പിൻവശത്തെ സീറ്റുകൾ നീക്കംചെയ്‌താൽ ഇത്​ 1,844 ലിറ്റർ വരെ വർധിക്കും.


ഫോക്‌സ്‌വാഗന്റെ ആഡംബര കാറുകൾക്ക് അനുസൃതമായി മൾട്ടിവാ​െൻറ ഡ്രൈവർ ഏരിയ സമൂലമായ പുനരവലോകനങ്ങൾക്ക് വിധേയമായിട്ടുണ്ട്​. പുതിയ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്, ഓപ്ഷണൽ അപ്‌ഗ്രേഡുകളിൽ ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറും ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ഉൾപ്പടെ വിപുലമായ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റന്റ് ഫംഗ്ഷനുകൾ ഉപയോഗിക്കുന്ന പുതിയ ഐക്യു ഡ്രൈവ് സിസ്റ്റവും ലഭിക്കും.

എഞ്ചിൻ

150 എച്ച്പി, 1.4 ലിറ്റർ ടർബോചാർജ്​ഡ്​ പെട്രോൾ എഞ്ചിൻ, 116 എച്ച്പി ഇലക്ട്രിക് മോട്ടോർ എന്നിവയാണ്​ ഹൈബ്രിഡ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. ഹ്രസ്വ നഗര യാത്രകളിൽ വൈദ്യുതി മാത്രം ഉപയോഗിച്ച്​ വാഹനം പ്രവർത്തിക്കാൻ പ്രവർത്തിപ്പിക്കാൻ 13 കിലോവാട്ട് ബാറ്ററി സഹായിക്കും. ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നതനുസരിച്ച്​ പരമാവധി 50 കിലോമീറ്റർ ദൂരം വൈദ്യുതി ഉപയോഗിച്ച്​ സഞ്ചരിക്കാൻ മൾട്ടിവാനിനാകും. 1.5 ലിറ്റർ, 2.0 ലിറ്റർ ടർബോചാർജ്​ഡ്​ പെട്രോൾ എഞ്ചിനുകളും വാഹനത്തിൽ ലഭ്യമാണ്. കൂടാതെ 204 എച്ച്പി ഡീസൽ അടുത്ത വർഷം ഉൾപ്പെടുത്തുകയും ചെയ്യും.


ഹൈബ്രിഡ്​ മോഡലിന്​ 6 സ്പീഡ് ഡ്യുവൽ ക്ലച്ച് (ഡി‌എസ്‌ജി) ഗിയർ‌ബോക്സ് ലഭിക്കുമ്പോൾ, പരമ്പരാഗത പെട്രോൾ വേരിയന്റുകൾക്ക്​ പരിചിതമായ 8 സ്പീഡ് യൂണിറ്റാണ്​ നൽകിയിരിക്കുന്നത്​. ജർമൻ കാർ നിർമ്മാതാവ് പുതിയ എംപിവി നമ്മുടെ വിപണിയിലെത്തിക്കാൻ സാധ്യത കുറവാണ്​. വാഹനം വേണമെന്ന്​ നിർബന്ധമുള്ളവർക്ക്​ പൂർണമായും ഇറക്കുമതി ചെയ്യേണ്ടിവരും. 2022 ൽ എത്താൻ പോകുന്ന വെർട്ടസ് അടിസ്ഥാനമാക്കിയുള്ള വെ​േൻറാ സെഡാന് പകരമുള്ള മോഡലായിരിക്കും ഫോക്​സ്​വാഗ​െൻറ അടുത്ത ഇന്ത്യയിലെ വാഹനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.