കയ്യിലൊതുങ്ങുന്ന വിലയിൽ മിനി കൂപ്പർ; കൺട്രിമാൻ ഇന്ത്യയിൽ പുറത്തിറക്കി

2021 മിനി കൺട്രിമാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. പുതുക്കിയ കൺട്രിമാൻ പെട്രോൾ കൂപ്പർ എസ് സ്പെക്കിൽ രണ്ട് വേരിയന്‍റുകൾ മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് കൂപ്പർ എസ്, ജോൺ കൂപ്പർ വർക്​സ്​ എന്നിവയാണ്​ വേരിയന്‍റുകൾ. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്‍റിൽ പ്രാദേശികമായി ഇണക്കിച്ചേർക്കുന്ന വാഹനത്തിന്​ താരതമ്യേന വിലകുറവാണ്​. 39.50 ലക്ഷം രൂപ (എക്‌സ്‌ഷോറൂം, ഇന്ത്യ) ആണ്​ കൺട്രിമാന്​ വിലയിട്ടിരിക്കുന്നത്​.


പുറമേയുള്ള മാറ്റങ്ങൾ

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ മുൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കൺട്രിമാന് നിരവധി അധിക സവിശേഷതകൾ ലഭിക്കുന്നുണ്ട്​. പരിഷ്​കരിച്ച ഗ്രില്ലും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം പുതിയ ബമ്പറും ചേരു​േമ്പാൾ പുതിയ വാഹനമെന്ന തോന്നലുണ്ടാകും. ടെയിൽ ലാമ്പുകളും പരിഷ്​കരിച്ചിട്ടുണ്ട്​. ഉയർന്ന വേരിയന്‍റായ ജോൺ കൂപ്പർ വർക്​സിന്​ സ്‌പോർട്ടി ബമ്പറുകൾ, റിയർ സ്‌പോയ്‌ലർ, 18 ഇഞ്ച് വീലുകൾ എന്നിവ ലഭിക്കും. സ്റ്റാ​േന്‍റർഡ്​ വാഹനത്തിന്​ 17 ഇഞ്ച്​ വീലുകളാണ്​. സേജ് ഗ്രീൻ, വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക്, ചില്ലി റെഡ്, ഐലന്‍റ്​ ബ്ലൂ എന്നീ അഞ്ച്​ നിറങ്ങളാണ്​ കൺട്രിമാനായി മിനി വാഗ്​ദാനം ചെയ്യുന്നത്​.


ഇന്‍റീരിയറും മറ്റ്​ സവിശേഷതകളും

പുതുക്കിയ ഫീച്ചർ ലിസ്റ്റിനൊപ്പം ക്യാബിനിൽ ചില്ലറ മാറ്റങ്ങളുമാണ്​ വാഹനം വരുന്നത്​. സ്റ്റാൻഡേർഡ് കൺട്രിമാൻ കൂപ്പർ എസ് വേരിയന്‍റിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, റിയർ വ്യൂ ക്യാമറ, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവേർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എയർബാഗുകൾ, ഇ.ബി.എസ്​, ട്രാക്ഷൻ കൺട്രോൾ എന്നിവ ലഭിക്കും.

43.40 ലക്ഷം വിലവരുന്ന ജോൺ കൂപ്പർ വർക്​സ് മോഡലിന്​ ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, ബിൽറ്റ്-ഇൻ നാവിഗേഷനോടുകൂടിയ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 5.5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പാഡിൽ ഷിഫ്റ്ററുകൾ, ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സ്റ്റെയിൻലെസ് സ്റ്റീൽ പെഡൽ കവറുകൾ തുടങ്ങിയ അധിക സവിശേഷതകളും നൽകിയിട്ടുണ്ട്​.


എഞ്ചിനും ഗിയർബോക്സും

ഒറ്റ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിനുള്ളത്​. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 192 എച്ച് പി, കരുത്തും 280 എൻഎം ടോർക്കും ഉത്​പാദിപ്പിക്കും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ്​ സ്റ്റാ​േൻറർഡ്​ വാഹനത്തിന്​. ഉയർന്ന വേരിയന്‍റിൽ ഡിസിടി 'സ്പോർട്​' ഗിയർബോക്സ് നൽകിയിട്ടുണ്ട്​. കൺട്രിമാന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7.5 സെക്കൻഡ് മതി. കൺട്രിമാനായി സമ്പൂർണ മൂല്യവർധിത പായ്ക്ക് മിനി വാഗ്ദാനം ചെയ്യുന്നുണ്ട്​. ബിഎംഡബ്ല്യു എക്‌സ് 1, വോൾവോ എക്‌സ്‌സി 40 തുടങ്ങിയ ചെറിയ ആഡംബര എസ്‌യുവികളാണ്​ കൺട്രിമാന്‍റെ പ്രധാന എതിരാളികൾ. മെഴ്‌സിഡസ് ജി‌എൽ‌എയും ഓഡി ക്യു 3 ഉം ഇതേ സെഗ്​മെന്‍റിലാണ്​ വരിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.