മഹീന്ദ്ര 'നിയോ', ബൊലേറോക്കും ടിയുവിക്കും ഇടയിലെ കണ്ണി; എം ഹോക്​ എഞ്ചി​െൻറ കരുത്ത്​, ഇറ്റാലിയൻ ഇൻറീരിയർ

പുതിയ ബൊലേറോ നിയോ പുറത്തിറക്കി മഹീന്ദ്ര. നിലവിലെ ബൊലേറോ, ടി.യു.വി 300 എന്നിവയിലെ ചില പ്രത്യേകതകൾ ഇണക്കിച്ചേർത്ത്​ നിർമിച്ചിരിക്കുന്ന ഒരു സങ്കരയിനം വാഹനമാണ്​ ബോലേറോ നിയോ. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയിൽ ഉപയോഗിക്കുന്ന മൂന്നാം തലമുറ ഷാസിയിലാണ്​ വാഹനത്തി​െൻറ നിർമാണം. മഹീന്ദ്രയുടെ എംഹോക്​ എന്‍ജിനും പ്രീമിയം ഇറ്റാലിയന്‍ ഇൻറീരിയറും പ്രത്യേകതകളാണ്​. ബൊലേറോ, ടി.യു.വി 300 എന്നിവയുടെ ഇടയിലായി സ്​ഥാനം പിടിക്കുന്ന വാഹനമാണ്​ നിയോ. ടി.യു.വിയുടെ പ്രത്യേകതകളാണ്​ വാഹനത്തിന്​ അധികവും.


വിൽപ്പന കുറവുള്ള ടി.യു.വിയെ കൂടുതൽ സ്വീകാര്യമാക്കുക എന്നതും നിയോയുടെ അവതരണത്തിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്​. ബൊലേറോ നിയോയുടെ എന്‍4 വേരിയൻറി​െൻറ പ്രാരംഭ വില 8.48 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ്. നിയോ വന്നാലും നിലവിലെ ബൊലേറോയും ടി.യു.വിയും വിപണിയില്‍ തുടരും. പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും ഡ്യുവല്‍ എയര്‍ബാഗ്, ആൻറി-ലോക്​ ബ്രേക്കിങ് സംവിധാനം (എബിഎസ്),ഇലക്‌ട്രോണിക്ക് ബ്രേക്​ ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിങ് ബ്രേക്​ കണ്‍ട്രോള്‍ (സിബിസി), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ മികച്ച സുരക്ഷാ സൗകര്യങ്ങളാണ്​ വാഹനത്തിന്​.


ഇൻറീരിയർ

സില്‍വര്‍ ആക്‌സന്റുകളോടെയുള്ള സെൻറര്‍ കണ്‍സോള്‍, പ്രീമിയം ഫാബ്രിക്ക് സീറ്റുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റീയറിങ്, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്നിലും മധ്യ നിരയിലും ആംറെസ്റ്റ്, ആകര്‍ഷകമായ ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎം, മുന്നിലും പിന്നിലും പവര്‍ വിന്‍ഡോസ്, ഡിഫോഗറോടു കൂടിയ റിയര്‍ വാഷ് ആന്‍ഡ് വൈപ്, റിമോട്ട് ലോക്ക്, കീലെസ്സ്​ എന്‍ട്രി, മസ്‌ക്കുലര്‍ സൈഡ്, റിയര്‍ ഫൂട്ട്‌സ്‌റ്റെപ്‌സ്, വിശാലമായ ബൂട്ട് സ്‌പേസ് എന്നിവ വാഹനത്തി​െൻറ പ്രത്യേകതകളാണ്​.

എഞ്ചിനും ഷാസിയും

മഹീന്ദ്ര എംഹോക്ക് എന്‍ജിനാണ് വാഹനത്തിന്​ ശക്തി പകരുന്നത്. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയുമായി പങ്കുവയ്ക്കുന്ന മൂന്നാം തലമുറ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന ബൊലേറോ നിയോ, കരുത്തുറ്റ ബോഡി, എംഹോക്ക് ഡീസല്‍ എന്‍ജിന്‍, മള്‍ട്ടി ടെറൈന്‍ സാങ്കേതിക വിദ്യ തുടങ്ങിയ ​പ്രത്യേകതകളും ഉള്ള വാഹനമാണ്​. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 എച്ച്പി കരുത്ത്​ ഉത്​പ്പാദിപ്പിക്കും. ബോഡി ഓണ്‍ ഫ്രെയിം നിര്‍മാണം, റിയര്‍ വീല്‍ ഡ്രൈവ്, മള്‍ട്ടി ടെറെയിന്‍ സാങ്കേതികവിദ്യ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.


ബൊലേറോ നിയോ ഏഴു സീറ്റ് മോഡലാണ്. മൂന്ന്​ വേരിയൻറുകളില്‍ (എന്‍4-ബേസ്, എന്‍8-മിഡ്, എന്‍-10 ടോപ്പ്) വാഹനം ലഭ്യമാണ്. റോകി ബീജ്, മജസ്റ്റിക്ക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, നാപോളി ബ്ലാക്ക്, റോയല്‍ ഗോള്‍ഡ് (ഉടന്‍ വരും) എന്നിങ്ങനെ ഏഴ്​ നിറങ്ങളില്‍ നിന്ന്​ വാഹനം തെരഞ്ഞെടുക്കാം. ജൂലൈ 13 മുതല്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. മള്‍ട്ടി ടെറെയിന്‍ സാങ്കേതിക വിദ്യയോടു കൂടിയ എന്‍10 (ഒ) വേരിയൻറ്​ അടുത്തു തന്നെ അവതരിപ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.