???????? ????????????

വെയിൽ പെയ്യുന്ന പാടത്ത് പൊന്ന് വിളയിച്ച് വയോധികൻ

വെയിൽ പെയ്യുന്ന പാടത്ത് പൊന്ന് വിളയിച്ച് 86–ാം വയസ്സിലും കരുണാകരൻ പുതിയ കൃഷിപാഠം രചിക്കുന ്നു. കടുത്ത വേനൽച്ചൂടിലും
പ്രായം മറന്ന് സ്വന്തം കൃഷിഭൂമിയിൽ മികച്ച വിളവെടുപ്പ് നടത്തി ശ്രദ്ധേയനാകുകയാണ് ആ ലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശിയായ
കരുണാകരൻ. സ്വന്തം കൃഷിഭൂമിയായ 75 സെൻ്റ് പാടത്ത് സ്വന്തമായി പണിയെടുത്ത ് പച്ചക്കറിയിൽ മികച്ച വിളവെടുപ്പ് നടത്തുകയാണ്
ഈ വയോവൃദ്ധൻ. ചീര, വെള്ളരി, ഇളവൻ, മത്തൻ, പയർ തുടങ്ങിയ പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ചെറിയ സഹായത്തിന്
പണിക്കാരെ കൂട്ടിയാലും എല്ലായിടത്തും ത​​​​െൻറ കൈകൾ എത്തിയാലേ കൃഷി നന്നാകൂ എന്നാണ് അദ്ദേഹത്തി​​​​െൻറ വിശ്വാസം. മണ്ണിൽ
പണിയെടുക്കാൻ മനസ്സുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കാനില്ല. ആരുടെ മുന്നിലും കൈനീട്ടാതെ അന്തസ്സായി ജീവിക്കാം.
കരുണാകരൻ പറയുന്നു. അരനൂറ്റാണ്ടിലേറെയായി ഞാൻ കൃഷി തുടങ്ങിയിട്ട്. വർഷം മുഴുവനും കൃഷി. അതാണ് എ​​​​െൻറ രീതി. പിന്നെ
സീസണിൽ കൂടുതൽ കൃഷി ചെയ്യുന്നു. സ്വന്തമായി കുറച്ചുപാടമുണ്ട്. അതിൽ കൃഷി ചെയ്യുക അതാണെ​​​​െൻറ ആഗ്രഹം. ആരെയും
ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ പറ്റും. ദിവസവും നടത്തുന്ന വിളവെടുപ്പ് ഭാര്യ ലക്ഷ്​മിക്കുട്ടി വീടുകൾ തോറും കൊണ്ടുനടന്ന്
വിൽക്കും. ഇപ്പോൾ ചീരയുടെ സീസണാണ്. സുലഭമായി ചീര കിട്ടുന്നുണ്ട്. ചിലവിനനുസരിച്ച് വരുമാനമില്ലെങ്കിലും മനസ്സിന്
സന്തോഷമുണ്ട്. ഈ കൃഷി കൊണ്ട് ഞാനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നു- ചുട്ടുപൊള്ളുന്ന വെയിലിൽ ചീരയ്ക്ക്
വെള്ളമൊഴിച്ചുകൊണ്ട് കരുണാകരൻ ഇത് പറയുമ്പോൾ ആ മുഖത്ത് ആത്​മസംതൃപ്​തിയുടെ ചിരി . ദിവസവും രാവിലെ മുതൽ വൈകിട്ട്
വരെ കരുണാകരൻ കൃഷിയിടത്തിൽ തന്നെയാണ്. പ്രായത്തി​​​​െൻറ ക്ഷീണം അശേഷമില്ല അൽപം പോലും വെയിൽ കൊള്ളാൻ
മടിക്കുന്ന പുതുതലമുറയ്ക്ക് ഒരു പുതിയ മാതൃകയാണ് കരുണാക​​​​െൻറ വേറിട്ട ജീവിതം.
Tags:    
News Summary - agriculture/success stories/farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT