????? ??????????????????????

കൃഷി മോളി ജോസഫിന് കുടുംബകാര്യം

കാന്ത വിരസത അകറ്റാനാണ് മോളി ജോസഫ് ചെറിയ തോതിൽ പച്ചക്കറിയും പൂച്ചെടി വളർത്തലും തുടങ്ങ ിയത്. ഇന്ന് മികച്ച കൃഷിക്കാരിയാണ് മോളി. ഷാർജ, ഖത്തർ എന്നിവിടങ്ങളിലെ 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഭർത ്താവ് ജോസഫ് ഗബ്രിയേൽ (ജോസ്​്്) നാട്ടിലെത്തി ഭാര്യയോടൊപ്പം കൃഷിയിൽ വ്യാപൃതനായതോടെ ഇവരുടെത്​ കൃഷിജീവിതമായി. പറമ്പിൽ മാതൃക കൃഷിത്തോട്ടവും.
അടൂർ ഏനാദിമംഗലം മരുതിമൂട് ജാക്ക് കോട്ടേജിൽ ഒപ്പമുണ്ടായിരുന്ന മക്കൾ വിദ്യാഭ്യാസത്തിനും തുടർന്ന് ജോലിസ്​ഥലത്തും പോയതോടെയാണ് മോളി കൃഷിയിലേക്കു തിരിഞ്ഞത്. വാഴകൃഷി, പഴം, പച്ചക്കറി, പൂച്ചെടി നഴ്​സറി, മത്സ്യ വളർത്തൽ എന്നിവയിലെല്ലാം ഒപ്പം പരിപാലനമേകുന്നത് ജോസഫാണ്. ഒരേക്കർ സ്​ഥലത്താണ് ഇവരുടെ കൃഷി.
ഏത്തൻ, പൂവൻ, ചെങ്കദളി, പാളയംകോടൻ, ഞാലിപ്പൂവൻ ഇനങ്ങളിൽപ്പെട്ട 500 വാഴ, തക്കാളി, പച്ചമുളക്, കോളിഫ്ളവർ, കാന്താരി, ക്യാപ്സിക്കം, വള്ളിപ്പയർ, പാവൽ, മുരിങ്ങ എന്നിവയും പപ്പായ, പാഷൻഫ്രൂട്ട്, റമ്പുട്ടാൻ, സീതാപ്പഴം, ആത്ത, മാംഗോസ്​റ്റിൻ, വയലറ്റ് പേര, ദുരിയാൻ, ചെമ്പടാക്, തേൻവരിക്ക ഇനങ്ങളിലെ പ്ലാവ്, നാട്ടുമാവ്, സേലം മാവ്, ചക്കര മാവ്, കോസരി മാവ്​, ഗ്രാമ്പു, ജാതി, കുരുമുളക്, കമുക്, മലേഷ്യൻ കുള്ളൻ തെങ്ങ്, എന്നിവയും ഇവരുടെ കൃഷിയിടത്തിലുണ്ട്. ഓർക്കിഡ്, ആന്തൂറിയം, റോസ്​ ചെടികളും ഉദ്യാനത്തിലുണ്ട്. ഗിരിരാജൻ, കാവേരി, റെയിൻബോ ഇനം മുട്ടകോഴികളെയും വളർത്തുന്നു. 2017–18 സാമ്പത്തിക വർഷത്തെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മഹാത്​മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച മത്സ്യക്കുളത്തിലാണ് ആയിരം മത്സ്യങ്ങളെ വളർത്തുന്നത്. അനാബസ്​ മത്സ്യം 550 എണ്ണവും തിലോപ്പിയ 450 എണ്ണവുമുണ്ട്. മോളിയും ജോസഫും കൂടിയാണ് കൃഷിക്ക് വെള്ളം നനക്കുന്നതും മത്സ്യങ്ങളെ പരിപാലിക്കുന്നതും മറ്റും.
Tags:    
News Summary - agriculture/success stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT