പച്ചക്കറിത്തോട്ടത്തിലൊതുങ്ങില്ല ഇൗ കൃഷിയിടം

അടൂർ ചന്ദനപ്പള്ളി എസ്റ്റേറ്റിലെ കേരള പ്ലാേൻറഷൻ കോർപറേഷ​​െൻറ വെജിറ്റബ്ൾ ഫാം ഒന്ന് കാണേണ ്ടതുതന്നെയാണ്.15 ഏക്കർ സ്ഥലത്തായുള്ള ഫാമിൽ പച്ചക്കറികൾ മാത്രമല്ല കോഴിയും താറാവും മത്സ്യകൃഷിയും എല്ലാംകൊണ്ട ് സമൃദ്ധം. മാത്രമല്ല ഇവിടെയുള്ള ഉൽപന്നങ്ങൾ നാട്ടുകാർക്ക് കൈയെത്തും ദൂരെയാണ്. ഒൗട്ട്ലെറ്റുകൾ വഴിയും പത്തനംതിട ്ടയിലെ സൂപ്പർമാർക്കറ്റ് വഴിയും ഇവ ലഭിക്കുന്നു. 2014 നവംബറിൽ അന്നത്തെ കൃഷി മന്ത്രി കെ.പി മോഹനനാണ് ഓപൺ പ്രിസിഷ്യൻ വെജിറ്റബ്ൾ ഫാമി​​െൻറ ഉദ്ഘാടനം നിർവഹിച്ചത്.
പയർ, പാവൽ, പടവലം, വെണ്ട, തക്കാളി, വെള്ളരി, പച്ചമുളക്, തടിയൻകായ്, കുക്കുമ്പർ, കപ്പ, ഏത്തൻ, ഞാലിപൂവൻ വാഴ, ചേന, കാച്ചിൽ എന്നിവയായിരുന്നു ആദ്യ കൃഷിയിനങ്ങൾ. ഇവയുടെ വിളവെടുപ്പ് വൻവിജയമായതിനെ തുടർന്ന് കൃഷി വികസിപ്പിച്ചു. താറാവ്, കോഴി, കാടക്കോഴി, മത്സ്യം എന്നിവയും വളർത്തി വിൽക്കുന്നു.
200 മൂട് ചോളവും 650 മൂട് റമ്പുട്ടാനും 2000 പാഷൻഫ്രൂട്ടും കൃഷി ചെയ്യുന്നു. 250 മൂട് വള്ളിപയർ, 1000 മൂട് പച്ചമുളക്, വഴുതന, തക്കാളി, പാവൽ എന്നിവ 500 വീതം, 2000 മൂട് കപ്പ, 2000 ഏത്തവാഴ എന്നിവയുമുണ്ട്.

ഫാമിലെ കാടക്കോഴികൾ


കാക്കി ക്യാമ്പൽ ഇനം താറാവ് 350 എണ്ണവും കുട്ടനാടൻ താറാവ് 200 എണ്ണവും മുട്ടക്കോഴി 400 എണ്ണവും കാടക്കോഴി 200 എണ്ണവും ഉണ്ട്. താറാവിനെയും കോഴിയെയും തുറസ്സായ സ്ഥലങ്ങളിൽ വിട്ടിരിക്കുന്നതിനാൽ പ്രകൃതിദത്ത ആഹാരമാണ് അവ കഴിക്കുന്നത്. മത്സ്യക്കുളത്തിൽ തിലോപ്പിയ 1000 എണ്ണവും മലേഷ്യൻ വാള 500 എണ്ണവുമുണ്ട്. മാനേജർ ഉൾപ്പെടെ 10 ജീവനക്കാരാണ് ഫാമിലുള്ളത്.
പി.സി.കെ ഫാം ഔട്ട്ലെറ്റ് വഴിയാണ് ജനങ്ങൾക്ക് പുതുമയുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നത്. നൂറു കണക്കിന് സ്ഥിരം ഉപഭോക്താക്കൾ ഇവിടെയുണ്ട്. പത്തനംതിട്ടയിലെ സൂപ്പർ മാർക്കറ്റുകൾ വഴിയും മുട്ടകളും മറ്റും ലഭിക്കും. പാഷൻ ഫ്രൂട്ട് സ്ക്വാഷ്, കശുവണ്ടി, കുടംപുളി, ചുക്ക്, കറുകപ്പട്ട, ചോളം, പയർ, ചീര, കാന്താരി, ചെറുനാരങ്ങ അച്ചാറുകൾ, കറുക ഓയിൽ, കുരുമുളക് എന്നിവ പാക്കറ്റുകളിൽ ലഭ്യമാണ്. നാടൻ പൂവൻകോഴി ഇറച്ചി കിലോക്ക് 300 രൂപക്ക് പാക്കറ്റിൽ ലഭിക്കും. ജീവനുള്ള താറാവിന് വില 200 രൂപയാണ്. കോഴിമുട്ട ആറു രൂപക്കും താറാമുട്ട എട്ട്–പത്ത് രൂപക്കും ഇവിടെ നിന്ന് ലഭിക്കുന്നു.

Tags:    
News Summary - agriculture/ plantation corporation/ agri farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT