?????????

ചുവന്ന ചുളകളുള്ള ചക്ക കണ്ടാല്‍ ആരും കൊതിച്ചുപോകും. ഒന്ന് വായില്‍ വെച്ച് അതിന്‍െറ മധുരവും അതിന്‍െറ ആകര്‍ഷക മണവും വാക്കുകളില്‍ അറിയിക്കുക വയ്യ. കൊട്ടാരക്കര സദാനന്ദപുരം ഗവേഷണ കേന്ദ്രത്തില്‍ ഡോ. റജീനയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച സിന്ദൂര്‍ എന്ന പ്ളാവിനത്തിലാണ് ഈ ചുകന്ന ചുളകളോടെ ചക്കകള്‍ വിളയുക. ഇതുപോലെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങളില്‍ വികസിപ്പിച്ച ഇനങ്ങളേറെ. തണ്ണിമത്തനുകളില്‍ ശോണിമയും സ്വര്‍ണയും ഇനങ്ങള്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ചര്‍ കോളജിലെ ഡോ. ടി. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം വികസിപ്പിച്ചിരുന്നു. ഈ രണ്ടിനവും കുരുവില്ലാത്ത തണ്ണിമത്തനുകളാണ് എന്നതാണ് പ്രത്യേകത. ശോണിമയുടെ കാമ്പ് ചുവന്നതും സ്വര്‍ണയുടെത് കടുംമഞ്ഞയും. ശരാശരി തൂക്കം യഥാക്രമം 3.92 കിലോ, 3. 18 കിലോ.

കുരുവില്ലാത്ത തണ്ണിമത്തന്‍
 

കോട്ടയത്തെ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഡോ. ഈനാസിയും ഡോ. ആലിസ് ആന്‍റണിയും ചേര്‍ന്ന് വികസിപ്പിച്ചവയാണ് അമൃതം, ഹരിതം എന്നീ കുടമ്പുളി ഇനങ്ങള്‍. നേരത്തെ കായ്ക്കുമെന്നതും നല്ല കായ്കള്‍ കിട്ടുമെന്നതുമാണ് സവിശേഷതകള്‍.ഒരു മരത്തില്‍ നിന്ന്  9.91 കിലോ ഉണക്കപ്പുളി കിട്ടും. അമൃതത്തിന്‍െറ കായ്കള്‍  ഉരുണ്ടതും  സ്വര്‍ണ മഞ്ഞ നിറമുള്ളതുമാണ്. മരത്തില്‍ നിന്ന് ശരാശരി 16.38 കിലോ ഉണക്കപ്പുളി കിട്ടും. താഴ്ന്ന പ്രദേശങ്ങളിലും തെങ്ങിന് ഇടവിളയായും നടാവുന്നതാണിത്. ബാക്ടീരിയ വാട്ടത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മനുപ്രഭയെന്ന തക്കാളിയിനം മണ്ണൂത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലുണ്ട്.ഡോ. സി. നാരായണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഈ ഇനം കായ താരതമ്യേന വലിപ്പമുള്ളവയാണ്.രോഗപ്രതിരോധ ശേഷിയുള്ളതും അത്യുല്‍പാദനശേഷിയുമുള്ള ഈ ഇനങ്ങളുടെ  വിത്തുകള്‍ വിതരണത്തിനൊരുക്കാനൊരുങ്ങുകയാണ് സര്‍വകലാശാല അധികൃതര്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.