റബര്‍ വിലയിടിവ് : പച്ചക്കറിയിലേക്ക് കളംമാറി പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍


റബര്‍ വിലയിടിവ് നേരിടാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ പച്ചക്കറിയിലേക്ക് മാറുന്നു. റബര്‍ തൈകള്‍ വളര്‍ത്തിയിരുന്ന ആറ് ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചാണ് പരമ്പരാഗത രീതിയില്‍നിന്നുള്ള മാറ്റത്തിന് കോര്‍പറേഷന്‍ തുടക്കം കുറിച്ചത്. മലക്കപ്പുറത്ത് തമിഴ്നാടിന് പച്ചക്കറി കൃഷി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ചാലക്കുടിപ്പുഴയോരത്ത് അത് നടത്തിക്കൂടാ എന്നാണ് ഇപ്പോള്‍ കോര്‍പറേഷന്‍െറ തലപ്പത്തിരിക്കുന്നവര്‍ ചോദിക്കുന്നത്.
നവംബറിലാണ് ഇതിന് തുടക്കം കുറിച്ചത്. മിഷന്‍ 2017ന്‍െറ ഭാഗമായാണ് പുഴയോരത്ത് ആറ് ഏക്കറില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങിയിട്ടുള്ളത്. വെണ്ട, വഴുതന, വെള്ളരി, പാവലം, പടവലം, പയറ് തുടങ്ങിയവയാണ് സൂക്ഷ്മ ജലകണിക സമ്പ്രദായത്തില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്. ഇവ വിളവെടുക്കുന്നതോടെ രാസവളം ചേര്‍ക്കാത്ത പച്ചക്കറി നമ്മുടെ നാട്ടില്‍നിന്ന് ആവശ്യക്കാര്‍ക്ക് ലഭിക്കും.
അതിരപ്പിള്ളിയില്‍ ആനമല റോഡിനോട് ചേര്‍ന്ന് പുഴയോരത്ത് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ വക സ്ഥലത്താണ് പച്ചക്കറി കൃഷി പുരോഗമിക്കുന്നത്. ഇവിടെ കാലങ്ങളായി റബര്‍ തൈകള്‍ നട്ടുവളര്‍ത്തിപ്പോരുകയായിരുന്നു.
ഇവിടെ ഏതാനും വര്‍ഷം മുമ്പ് കോര്‍പറേഷന്‍ എണ്ണപ്പനത്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്കായി ഒരു റിസോര്‍ട്ട് നിര്‍മിച്ച് ടൂറിസം രംഗത്ത് പരീക്ഷണവും ഇവര്‍ നടത്തിയിരുന്നു. അതിനോട് ചേര്‍ന്ന് തന്നെയാണ് പച്ചക്കറി ഉല്‍പാദിപ്പാക്കാനുള്ള ശ്രമം.
 മുകളിലൂടെ പെരിങ്ങല്‍കുത്തില്‍നിന്നുള്ള ടവര്‍ ലൈനുകള്‍ പോകുന്നതിനാല്‍ ഉയരത്തില്‍ വളരുന്ന ഒന്നും ഈ ഭാഗത്ത് നട്ടുവളര്‍ത്താനാവില്ല. പച്ചക്കറി തൈ ഇവിടത്തെന്നെ പോളിഹൗസുകളില്‍ പാകി മുളപ്പിച്ചെടുക്കുകയായിരുന്നു. പിന്നീട് വാരം കോരി കളകളുടെ ആക്രമണത്തെ ചെറുക്കാന്‍ പോളിഷീറ്റുകള്‍ മൂടി അവയില്‍ സുക്ഷിരങ്ങള്‍ ഉണ്ടാക്കിയാണ് ചെടികള്‍ നടുന്നത്. ചെറിയ ട്യൂബുകളിലൂടെ വാരങ്ങളിലേക്ക് വെള്ളമത്തെിക്കാന്‍ സൂക്ഷ്മ കണിക ജലസേചനത്തിനായി പലയിടങ്ങളിലും പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. യഥാസമയത്ത് വെള്ളം മാത്രമല്ല ചെടികള്‍ക്ക് ആവശ്യമായ വളവും ഇതിലൂടെ നല്‍കും.
ഊഴത്തിനനുസരിച്ച് ഇവ പരിചരിക്കാന്‍ 20ഓളം ജീവനക്കാരുണ്ട്. കൂടാതെ പുഴക്കക്കരെ ഏത്തവാഴ കൃഷിയും കോര്‍പറേഷന്‍ നടത്തുന്നുണ്ട്.വിളവെടുത്താല്‍ പിന്നെ ഇവയുടെ വില്‍പനയാണ് നേരിടേണ്ടി വരുന്ന പ്രശ്നം. സമീപപ്രദേശങ്ങളിലുള്ളവരില്‍ കൂടുതലും ഇത്തരം കൃഷിക്കാരാണെന്നതിനാല്‍ അവരെ ലക്ഷ്യമിടാനാവില്ല. സ്വാശ്രയ കര്‍ഷകസംഘങ്ങള്‍ വഴി മാര്‍ക്കറ്റിലത്തെിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. വിനോദസഞ്ചാര മേഖലയായതിനാല്‍ വഴിയോരത്ത് കൂട്ടിയിട്ട് വില്‍പന നടത്താം എന്നൊരു സാധ്യത കൂടി ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നുണ്ട്. ഇത് വിജയം കണ്ടാല്‍ ചാലക്കുടിപ്പുഴയോരത്ത് കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.