കീടങ്ങളെ തുരത്താന്‍ അഗ്രോ ഡ്രോൺ

കീടങ്ങളെ തുരത്താന്‍ കീടനാശിനി തളിക്കാൻ അഗ്രോ ഡ്രോണെത്തി. വിമാനം പോലെ മുകളില്‍ നിന്നും കീടനാശിനി തളിക്കാന്‍ സഹായിക്കുന്ന സംവിധാനം എയ്​റോനോട്ടിക് എൻജിനീയറിങ്​ പഠനം പൂര്‍ത്തിയാക്കിയ പട്ടണക്കാട് സ്വദേശി സി. ദേവനാണ് വികസിപ്പിച്ചത്. ആറു ഭാഗങ്ങളിലേക്ക് ചിറക് പോലെ ഉയര്‍ന്നു നില്‍ക്കുന്ന സ്പ്രിങ്ങ്‌ലര്‍, പ്രൊപ്പല്ലര്‍, ഫ്ലൈറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയാണ് അഗ്രോ ഡ്രോണി​​െൻറ പ്രധാന ഭാഗങ്ങള്‍. റിമോട്ട് കണ്‍ട്രോള്‍ രീതിയിലാണ് പ്രവര്‍ത്തനം. ഒരു കിലോമീറ്റര്‍ പരിധിയില്‍ അരമണിക്കൂര്‍ കൊണ്ട് അഞ്ചു ലിറ്റര്‍ കീടനാശിനി കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. 1.25 ലക്ഷം രൂപയാണ് ​െചലവ്. വ്യാവസായികാടിസ്ഥാനത്തില്‍ നിർമിക്കുകയാണെങ്കില്‍ ​െചലവ് കുറക്കാന്‍ സാധിക്കുമെന്ന് ദേവന്‍ പറയുന്നു.
Tags:    
News Summary - agriculture/ drones / agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.