704 ടെസ്റ്റ് വിക്കറ്റുകൾ! ക്രിക്കറ്റ് മതിയാക്കി ജിമ്മി
ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൻ 21 വർഷം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു
വെസ്റ്റിൻഡീസിനെതിരായ അവസാന മത്സരത്തിൽ നാല് വിക്കറ്റ് നേടി
ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (704) നേടിയ പേസ് ബൗളർ എന്ന നേട്ടവുമായാണ് പടിയിങ്ങുന്നത്
188 ടെസ്റ്റ് കളിച്ച താരം 32 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. മൂന്ന് തവണ 10 വിക്കറ്റ് നേട്ടം
ടെസ്റ്റിൽ 40,000 പന്തെറിയുന്ന ആദ്യ പേസ് ബൗളറെന്ന റെക്കോഡ് നേട്ടം അവസാന മത്സരത്തിൽ
ഏകദിനത്തിൽ 269, ട്വന്‍റി20യിൽ 18 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്
മൂന്ന്‌ ഫോർമാറ്റുകളിലുമായി 401 മത്സരങ്ങളിൽ 991 വിക്കറ്റുകൾ നേടി