പുനർ വിവാഹിതരാകുന്നതിൽ എന്തിന് നാണക്കേട് വിചാരിക്കണം?
പുനർ വിവാഹത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. വിവാഹത്തിന് മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം.
സമ്മർദത്തിന് വഴങ്ങിയാവരുത് വിവാഹം. അത് തീർത്തും വ്യക്തിപരമായ തീരുമാനമാകണം.
വിവാഹത്തിന് മുമ്പ് രണ്ടുപേരും തുറന്നചർച്ചകളിലൂടെ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം.
ഒന്നിലധികം ശരികളുണ്ടെന്ന തിരിച്ചറിവ് ബന്ധങ്ങളിലെ പ്രശ്നങ്ങളുടെ തോത് കുറക്കും. പ്രശ്ന പരിഹാരത്തിന് ഈഗോ അല്ല വഴിയെന്ന് മനസിലാക്കണം.
കുടുംബത്തിന്‍റെ മുന്നോട്ട് പോക്കിന് ഇരുവർക്കും പ്രാധാന്യം ഉണ്ടെന്ന വ്യക്തമായ ബോധ്യം പങ്കാളികൾക്ക് ഉണ്ടാണം.
നിങ്ങളെക്കുറിച്ച് നിങ്ങൾ തന്നെ സംസാരിക്കണം. ഇഷ്ടങ്ങളെപ്പറ്റി, സൗഹൃദങ്ങളെപ്പറ്റി, വ്യക്തിപരമായ സമയം വേണ്ടതിനെപ്പറ്റിയെല്ലാം പങ്കാളിയുമായി ചർച്ചചെയ്യണം.
വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. നിങ്ങൾ പൂർണമായും മാനസികമായി തയാറാകുമ്പോൾ മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക.