‘സമ്മിലൂനി’യിലെ വൈറൽ ഗായിക ഫ​​ർ​​സാ​​ന അ​​രു​​ൺ

പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് പു​​തു​​താ​​യി എ​​ത്തി​​യ ആ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന. ‘സമ്മിലൂനി’ എ​​ന്ന ഹൃ​​ദ്യ​​മാ​​യ ഭ​​ക്തി​​ഗാ​​നം ഇ​​തു​​വ​​രെ കേ​​ട്ട​​ത് 10 ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് ആ​​ളു​​ക​​ൾ.
മു​​ഹ​​മ്മ​​ദ് ന​​ബി തന്‍റെ പ​​ത്നി ഖ​​ദീ​​ജ ബീ​​വി​​യോ​​ട് പ​​റ​​യു​​ന്ന വാ​​ച​​ക​​മാ​​ണ് സ​​മ്മി​​ലൂ​​നീ, എ​​ന്നെ പു​​ത​​പ്പി​​ക്കു, എ​​ന്നെ ചേ​​ർ​​ത്ത് പി​​ടി​​ക്കു എ​​ന്നാ​​ണ് ഇ​​തി​​ന​​ർ​​ഥം. ഖ​​ദീ​​ജാ ബീ​​വി മു​​ഹ​​മ്മ​​ദ് ന​​ബി​​ക്ക് കൊ​​ടു​​ക്കു​​ന്ന സാ​​ന്ത്വ​​ന​​മാ​​ണ് പാ​​ട്ടി​​ന്‍റെ വ​​രി​​ക​​ളി​​ലു​​ള്ള​​ത്.
പ്രൊ​​ഫ​​ഷ​​ണ​​ലാ​​യി സം​​ഗീ​​തം പ​​ഠി​​ച്ചി​​ട്ടി​​ല്ല. ചെ​​റു​​പ്പം മു​​ത​​ലേ പാ​​ട്ടി​​നോ​​ടി​​ഷ്ട​​മു​​ള്ള ഫ​​ർ​​സാ​​ന​​യു​​ടെ ഓ​​ർ​​മ്മ​​യി​​ൽ ത​​നി​​ക്കാ​​ദ്യം കി​​ട്ടി​​യ സ​​മ്മാ​​നം മ​​ദ്ര​​സ​​യി​​ൽ പാ​​ട്ടു​​പാ​​ടി കി​​ട്ടി​​യ പെ​​ൻ​​സി​​ൽ ബോ​​ക്സാ​​ണ്.
താ​​മ​​സ​​മെ​​ന്തേ... വ​​രു​​വാ​​ൻ... എ​​ന്ന പാ​​ട്ടി​​ഷ്ട​​പ്പെ​​ട്ടാണ് ‘സമ്മിലൂനി’ എ​​ന്ന പു​​തി​​യ ആ​​ൽ​​ബ​​ത്തി​​ലേ​​ക്ക് പാ​​ടാ​​ൻ ക്ഷ​​ണി​​ച്ചത്. ഭർത്താവ് അ​​രു​​ൺ പാ​​റാ​​ട്ടാണ് വൈ​​റ​​ൽ ഗാ​​ന​​ത്തി​​ന് ത​​ബ​​ല വാ​​യി​​ച്ച​​ത്.
15 വ​​ർ​​ഷ​​ത്തോ​​ളം നാ​​ട്ടി​​ൽ ദേ​​വ​​ഗി​​രി സി.​​എം.​​എ​​സ് സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന ഫ​​ർ​​സാ​ന, ഇ​​പ്പോ​​ൾ ദു​​ബൈ​​ ഇ.​​സി.​​എ​​ച്ച്​ ഡി​​ജി​​റ്റ​​ലി​​ലാ​​ണ് ജോ​​ലി ചെ​​യ്യു​​ന്ന​​ത്.
പാ​​ടാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ച്ചാ​​ൽ പാ​​ഷ​​നാ​​യ പാ​​ട്ട് തു​​ട​​രു​​മെ​​ന്ന് ഫ​​ർ​​സാ​​ന