രക്തം ദാനം ചെയ്യാം, ഹൃദയാഘാത സാധ്യത കുറക്കാം...
അത്യാഹിത വിഭാഗത്തിന്‍റെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യ ഘടകമാണ് രക്തം
ഓരോ തുള്ളി രക്തവും ഒന്നോ അതിലധികമോ ആളുകൾക്ക് ജീവൻ സമ്മാനിക്കുകയാണ്
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും 18-65 വയസ്സുവരെ രക്തദാനം നടത്താം
ചുരുങ്ങിയത് 45-50 കിലോ ഭാരം ഉണ്ടായിരിക്കണം. ശരീര താപനില നോർമലായിരിക്കണം
ഹീമോഗ്ലോബിന്‍റെ അളവ് നിശ്ചിത ശതമാനത്തിൽ (പുരുഷന്മാർക്ക് 12 ഗ്രാം, സ്ത്രീകൾക്ക് 13 ഗ്രാം) കുറയരുത്
രക്തംദാനം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക
രക്തദാനത്തിനുമുമ്പ് നല്ല ഭക്ഷണം (കൊഴുപ്പ് കുറഞ്ഞ ആഹാരം) കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക
ആരോഗ്യമുള്ള പുരുഷന് മൂന്നു മാസത്തിലൊരിക്കലും സ്ത്രീക്ക് നാലു മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം
രക്തദാനത്തിനുശേഷം അടുത്ത 24 മണിക്കൂർ ധാരാളം വെള്ളം/ ജ്യൂസുകൾ കുടിക്കുക
12 മണിക്കൂറിനുള്ളിൽ മദ്യപിക്കരുത്, രണ്ടു മണിക്കൂറിനുള്ളിൽ പുകവലിക്കരുത്
രക്തദാനത്തിന്‍റെ ഗുണങ്ങള്‍
രക്തപരിശോധനയിലൂടെ മാരകരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നു
ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നതിനാല്‍ കരള്‍രോഗ സാധ്യത കുറയുന്നു
പുതിയ രക്തകോശങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ട് ശരീരവും മനസ്സും ഊർജസ്വലമാവുന്നു
കൊളസ്ട്രോൾ, ലിപിഡ് അളവ് കുറക്കുന്നു. ഹൃദയാഘാതം, സ്ട്രോക്ക് വരാനുള്ള സാധ്യത കുറയുന്നു
രക്തദാനം ശരീരത്തിൽ പുതിയ കോശനിർമിതിക്ക് സഹായകമാകുന്നു
ഒരു തവണ രക്തം ദാനംചെയ്യുമ്പോൾ നഷ്ടപ്പെടുന്ന 350 മി.ലി രക്തം 48 മണിക്കൂറിനുള്ളിൽ ശരീരം ഉൽപാദിപ്പിക്കും