Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഇന്ധനക്ഷമത കൂട്ടാൻ...

ഇന്ധനക്ഷമത കൂട്ടാൻ ഹൈബ്രിഡ് ബൈക്ക്

text_fields
bookmark_border
ഹൈബ്രിഡ് ബൈക്കുമായി വിദ്യാർഥികൾ
cancel
camera_alt

ഹൈബ്രിഡ് ബൈക്കുമായി വിദ്യാർഥികൾ

കി​ളി​മാ​നൂ​ർ: ബൈ​ക്കു​ക​ളു​ടെ ഇ​ന്ധ​ന​ക്ഷ​മ​ത കൂ​ട്ടാ​ൻ ഒ​രേ​സ​മ​യം പെ​ട്രോ​ളി​ലും വൈ​ദ്യു​തി​യി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഹൈ​ബ്രി​ഡ് ബൈ​ക്ക് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ് കി​ളി​മാ​നൂ​ർ പ​ന​പ്പാം​കു​ന്ന് വി​ദ്യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. ബൈ​ക്കി​ന്‍റെ മു​ന്നി​ല​ത്തെ വീ​ലി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ണ്ട്. പി​ന്നി​ലെ വീ​ലി​ൽ സാ​ധാ​ര​ണ ബൈ​ക്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം​ത​ന്നെ.

മോ​ട്ടോ​റി​ലേ​ക്ക് വൈ​ദ്യു​തി എ​ടു​ക്കു​ന്ന​തി​നാ​യി ഭാ​രം കു​റ​ഞ്ഞ ബാ​റ്റ​റി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ബൈ​ക്ക് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​ല​ക്ട്രി​ക്കി​ലേ​ക്കും പെ​ട്രോ​ളി​ലേ​ക്കും മാ​റ്റാ​ൻ സാ​ധി​ക്കും. ഒ​രു ഫു​ൾ ചാ​ർ​ജി​ങ്ങി​ലും ഒ​രു​ലി​റ്റ​ർ പെ​ട്രോ​ളി​ലും ഏ​ക​ദേ​ശം നൂ​റ്റി​മു​പ്പ​ത് കി​ലോ​മീ​റ്റ​ർ വ​രെ യാ​ത്ര​ചെ​യ്യാം.

നി​ര​പ്പു​ള്ള റോ​ഡി​ൽ ഇ​ല​ക്ട്രി​ക്കും ക​യ​റ്റ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്രോ​ളും ഉ​പ​യോ​ഗി​ച്ചാ​ൽ മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത ല​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ബി.​ടെ​ക് അ​വ​സാ​ന വ​ർ​ഷ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​ജെ. ആ​ദ​ർ​ശ്, അ​ഖി​ൽ സ​ജീ​വ്, വി. ​അ​ഖി​ൽ, അ​നൂ​പ് സു​ധി എ​ന്നി​വ​രാ​ണ് ഹൈ​ബ്രി​ഡ് ബൈ​ക്കി​ന്‍റെ ശി​ൽ​പി​ക​ൾ.

കോ​ള​ജി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഹൈ​ബ്രി​ഡ് ബൈ​ക്കി​ന് ല​ഭി​ച്ച​ത്. മെ​ക്കാ​നി​ക്ക​ൽ​വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ആ​ർ. സ​ജി​ത്ത് കൃ​ഷ്ണ​ൻ ആ​ണ് പ്രോ​ജ​ക്ട്​ ഗൈ​ഡ് ചെ​യ്ത​ത്. മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ച്ച്. തി​ല​ക​ൻ ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ​ത്. ഹൈ​ബ്രി​ഡ് ബൈ​ക്കി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് വി​പ​ണി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. മാ​ധ​വ്​​രാ​ജ് ര​വി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsInventionTrivandrum NewsHybride Bike
News Summary - Hybrid bike to increase fuel efficiency
Next Story