Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ന്‍ ഹ​ജ്ജ്...

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘ​ത്തി​ന് ഐ.​സി.​എ​ഫ്, ആ​ര്‍.​എ​സ്.​സി വ​ള​ന്‍റി​യ​ര്‍ കോ​ര്‍ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Indian Hajj Pilgrims
cancel
camera_alt

ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘ​ത്തി​ന് ഐ.​സി.​എ​ഫ്, ആ​ര്‍.​എ​സ്.​സി വ​ള​ന്‍റി​യ​ര്‍ കോ​ര്‍ മ​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മ​ക്ക: ഇ​ന്ത്യ​ന്‍ ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​നെ​ത്തി​യ പ്ര​ഥ​മ ഹ​ജ്ജ് സം​ഘ​ത്തി​ന് മ​ക്ക​യി​ല്‍ ഐ.​സി.​എ​ഫ്, ആ​ര്‍.​എ​സ്. സി ​വ​ള​ന്‍റി​യ​ര്‍ കോ​ര്‍ സ്വീ​ക​ര​ണം ന​ല്‍കി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​ക്കാ​ണ് ഹാ​ജി​മാ​ര്‍ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. ഹ​ജ്ജ് മി​ഷ​ന്‍ ത​യ്യാ​റാ​ക്കി​യ പ്ര​ത്യേ​ക ബ​സു​ക​ളി​ലാ​ണ് മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​മാ​യ അ​സീ​സി​യ​യി​ലെ​ത്തി​യ​ത്. അ​സീ​സി​യ​യി​ലെ 134ാം ന​മ്പ​ര്‍ ബി​ല്‍ഡി​ങ്ങി​ലാ​ണ് ഹാ​ജി​മാ​രു​ടെ താ​മ​സം. ശ്രീ​ന​ഗ​റി​ല്‍നി ​ന്നു വ​ന്നവ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. സം​ഘ​ത്തെ ഹ​ജ്ജ് കോ​ണ്‍സ​ല്‍ ജ​ന​റ​ലും സം​ഘ​വും ഉ​ദ്യോ​ഗ​സ്ഥ​രും അ​നു​ഗ​മി​ച്ചു. മു​സ​ല്ല​യു​ള്‍പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ കി​റ്റ് ന​ല്‍കി​യാ​ണ് ഐ.​സി.​എ​ഫ്, ആ​ര്‍.​എ​സ്.​സി പ്ര​വ​ര്‍ത്ത​ക​ര്‍ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ച്ച​ത്. സി​ദ്ദീ​ഖ് ഹാ​ജി ക​ണ്ണൂ​ര്‍, ഷാ​ഫി ബാ​ഖ​വി, ഹ​നീ​ഫ് അ​മാ​നി, അ​ന​സ് മു​ബാ​റ​ക്, അ​ലി കോ​ട്ട​ക്ക​ല്‍, ജ​മാ​ല്‍ ക​ക്കാ​ട്, അ​ലി ക​ട്ടി​പ്പാ​റ, നാ​സ​ര്‍ ത​ച്ചൊ​മ്പ​യി​ല്‍, സ​ഈ​ദ് സ​ഖാ​ഫി, മൊ​യ്തീ​ന്‍ കോ​ട്ടോ​പ്പാ​ടം, ഷ​ബീ​ര്‍, ജു​നൈ​ദ് കൊ​ണ്ടോ​ട്ടി, ക​ബീ​ര്‍ ചേ​ളാ​രി എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj 2024
News Summary - Hajj 2024
Next Story