ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ട പടിഞ്ഞാറു കേരൻറകത്ത് മുഹമ്മദാലി (78) കോവിഡ് ബാധിച്ചു മരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഐസു. മക്കൾ: ബഷീർ, ആബിദ്, ഹംസു, നൗഫൽ, മുസ്തഫ, ഷമീറ, സക്കീന. മരുമക്കൾ: നസീറ, സബീന, ഷമീന, റുസ്മിന, സിത്താര, അസീസ്, സിറാജ്.
ചാവക്കാട്: പുത്തൻകടപ്പുറം മുനവ്വർ പള്ളിയുടെ വടക്ക് പുളിക്കൽ മുഹമ്മദാലി (71) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ആമിനു. മക്കൾ: അസ്കർ (സൗദി), നവാസ്, നിയാസ്, നൗഫൽ, നിഷാം, താഹിർ (സൗദി). മരുമക്കൾ: ഫാത്തിമ, ഫാത്തിമ, ബൽക്കീസ്, റൈഹാനത്ത്, ജാസ്മിൻ, ഷാഹിദ. വാടാനപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ചു. നടുവിൽക്കര തൂയ്യത്ത് സുബ്രഹ്മണ്യനാണ് (67) മരിച്ചത്. കൽപണിക്കാരനായിരുന്നു. കോവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പാണ് പ്രവേശിപ്പിച്ചത്. ഭാര്യ: സുശീല. മക്കൾ: ജിഷ, ലിഷ, ജിലീഷ്. മരുമക്കൾ: ഭാസ്കരൻ, ശ്രീജിത്ത്, പ്രവീണ.
മാള: മാള പ്ലാവിൻമുറി മണവാളൻ ലോനപ്പൻ (82) കോവിഡ് ബാധിച്ച് മരിച്ചു. മാള ഫൊറോന പള്ളിയിൽ ദീർഘകാലം കപ്യാരായി പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ജാക്വിലിൻ, ജാർളിൻ, ജാക്സൻ, ജെസി, ജെസ്റ്റിൻ. മരുമക്കൾ: റോയ്, ജോയ്, പ്രസീന, വർഗീസ്, നീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പ്ലാവിൻമുറി ദയാനഗർ സെമിത്തേരിയിൽ.