Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിന് തീയിട്ട സംഭവം;...

വീടിന് തീയിട്ട സംഭവം; കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
accused
cancel
camera_alt

വീടിന് തീയിട്ട കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുക്കുന്നു

ക​ഴ​ക്കൂ​ട്ടം: വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്​ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ന്​ പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​സ്​ തീ​യി​ട്ട സം​ഭ​വ​ത്തി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും സം​ഘ​വും പി​ടി​യി​ൽ.

ക​ഠി​നം​കു​ളം സ്വ​ദേ​ശി പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി എ​ന്ന ര​തീ​ഷ് (42), മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നു (28), ബി​ജു (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10നാ​ണ് മേ​നം​കു​ളം ഫാ​ത്തി​മ​പു​ര​ത്ത് വീ​ട് ക​ത്തി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം, ക​ഠി​നം​കു​ളം, മം​ഗ​ല​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നാ​ൽ​പ്പ​തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ഗു​ണ്ട പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി. ക​ൽ​പ​ന കോ​ള​നി​ക്ക്​ സ​മീ​പം ഫാ​ത്തി​മ​പു​ര​ത്ത് സ്റ്റാ​ല​ന്‍റെ വീ​ടി​നാ​ണ്​ തീ​യി​ട്ട​ത്. വീ​ട്​ പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു.

പ​ഞ്ചാ​യ​ത്തു​ണ്ണി​യു​ടെ ഭീ​ഷ​ണി കാ​ര​ണം സ്റ്റാ​ല​ൻ മ​റ്റൊ​രു സ്ഥ​ല​ത്ത് മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. തീ​യി​ട്ട​ശേ​ഷം കൂ​ട്ടാ​ളി​ക​ളു​മാ​യി ഒ​ളി​വി​ൽ പോ​യ ഉ​ണ്ണി​യെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മു​രു​ക്കും​പു​ഴ​യി​ലെ ര​ഹ​സ്യ​കേ​ന്ദ്രം വ​ള​ഞ്ഞാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു.

ഒ​രു മാ​സ​ത്തി​നി​ടെ ഇ​യാ​ൾ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. മൂ​ന്ന് വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടും. പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളും ആ​ക്ര​മി​ക്കും. അ​ഞ്ചു​ദി​വ​സം മു​മ്പ്​ മ​റ്റൊ​രു വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ന് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തെ​ങ്കി​ലും ജാ​മ്യം കി​ട്ടു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്.

ജാ​മ്യ​ത്തി​റ​ങ്ങി​യ ഉ​ട​ൻ ര​ണ്ട്​ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​യാ​ൾ എ​ത്തി​യെ​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പാ​ർ​വ​തി പു​ത്ത​നാ​ർ നീ​ന്തി​ക്ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ്​ മ​റു​ക​ര​യി​ലെ സ്റ്റാ​ല​ന്‍റെ വീ​ടി​ന് തീ​യി​ട്ട​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsHouse Burnt
News Summary - The house was set on fire- Three people including a notorious gangster have been arrested
Next Story