Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_right...

അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലേക്ക്​ അംഗൻവാടി മാറ്റുന്നെന്ന്​

text_fields
bookmark_border
കെ​ട്ടി​ടം
cancel
camera_alt

ക​ര​കു​ളം അം​ഗ​ൻ​വാ​ടി മാ​റ്റി​സ്ഥാ​പി​ക്കു​ന്ന കെ​ട്ടി​ടം 

നെ​ടു​മ​ങ്ങാ​ട്: അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് അം​ഗ​ൻ​വാ​ടി മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

ക​ര​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര​കു​ളം വാ​ര്‍ഡി​ലെ 66ാംന​മ്പ​ര്‍ അം​ഗ​ൻ​വാ​ടി​യാ​ണ് പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ലാ​ക​ട്ടെ കു​ട്ടി​ക​ള്‍ക്കു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല. ക​ടു​ത്ത വേ​ന​ലി​ല്‍ ആ​ശ്വാ​സ​മാ​യി ഫാ​ൻ പോ​ലു​മി​ല്ല. ശി​ശു​സൗ​ഹൃ​ദ ശൗ​ചാ​ല​യ​ങ്ങ​ളി​ല്ലാ​ത്ത​തും പോ​രാ​യ്മ​യാ​ണ്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ അം​ഗ​ൻ​വാ​ടി പ്ര​വ​ര്‍ത്തി​ക്കു​ന്നെ​ന്നാ​ണ്​ ര​ക്ഷി​താ​ക്ക​ളു​ടെ ചോ​ദ്യം.

അം​ഗ​ൻ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ല്‍ ഉ​യ​ര്‍ത്തു​ന്ന​തി​ടെ​യാ​ണ് ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം.

അം​ഗ​ൻ​വാ​ടി​ക്ക് മി​ക​ച്ച സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ശി​ശു​ക്ഷേ​മ​വ​കു​പ്പ് നി​ര​സി​ക്ക​രു​തെ​ന്നും സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് എ​ന്‍. വി​ജ​യ​രാ​ജ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsAnganawadiShifting
News Summary - Anganawadi is being shifted to a building without any basic infrastructure
Next Story