Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightമഴക്കാലപൂര്‍വ...

മഴക്കാലപൂര്‍വ ശുചീകരണമില്ല; ഓടകൾ നിറഞ്ഞൊഴുകുന്നു

text_fields
bookmark_border
വെ​ള്ള​ക്കെ​ട്ട്
cancel
camera_alt

കി​ള്ളി-​തൂ​ങ്ങാം​പാ​റ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് 

കാ​ട്ടാ​ക്ക​ട: മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ പാ​ളി​യ​തോ​ടെ മ​ഴ​യാ​രം​ഭ​ത്തി​ൽ​ത​ന്നെ ഓ​ട​ക​ള്‍ നി​റ​ഞ്ഞ് വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​ത്തു​ട​ങ്ങി. കാ​ട്ടാ​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഓ​ട​ക​ൾ മാ​ലി​ന്യ​വും മ​ണ്ണും നി​റ​ഞ്ഞ് അ​ട​ഞ്ഞ​തോ​ടെ ചെ​റി​യ മ​ഴ​യി​ൽ​പോ​ലും റോ​ഡി​ലു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് യാ​ത്ര ദു​രി​ത​മാ​ക്കു​ന്നു.

കി​ള്ളി-​തൂ​ങ്ങാം​പാ​റ റോ​ഡി​ലൂ​ടൊ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം തി​രു​വ​ന​ന്ത​പു​രം റോ​ഡ് തി​രി​യു​ന്ന​ഭാ​ഗ​ത്താ​ണ് കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഈ ​വെ​ള്ളം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കു​മൊ​ക്കെ ഒ​ഴു​കി നി​റ​യു​ക​യാ​ണ്. സ്ഥി​ര​മാ​യു​ള്ള വെ​ള്ള​ക്കെ​ട്ട് കാ​ര​ണം പ​ല വീ​ടു​ക​ളു​ടെ​യും ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പെ​ടെ ഇ​ടി​ഞ്ഞു​വീ​ഴു​ന്നു.

വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു. മ​ണ്ണും മാ​ലി​ന്യ​വും അ​ടി​ഞ്ഞ് ഓ​ട അ​ട​ഞ്ഞ​തോ​ടെ​യാ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ൽ നി​റ​യു​ന്ന​ത്. റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ നാ​ല് വ​ർ​ഷം മു​മ്പാ​ണ് കി​ള്ളി-​തൂ​ങ്ങാം​പാ​റ റോ​ഡി​ലെ ഓ​ട​ക​ൾ പ​ണി​ത​ത്. ഇ​ന്നേ​വ​രെ ഈ ​ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

കാ​ട്ടാ​ക്ക​ട ജ​ങ്​​ഷ​നി​ലും കി​ള്ളി-​പു​തു​വ​യ്ക്ക​ല്‍-​ക​ട്ട​യ്ക്കോ​ട് റോ​ഡി​ലും ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ മ​ഴ​യ​ത്ത് ഈ ​അ​വ​സ്ഥ ത​ന്നെ​യാ​യി​രു​ന്നു. ജ​ങ്​​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മി​ക്ക ഓ​ട​ക​ളും മാ​ലി​ന്യം​കൊ​ണ്ട്​ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ​വും ഇ​ല്ലാ​ത്ത​ത്​ ഓ​ട​ക​ളെ ഉ​പ​യോ​ഗ​മി​ല്ലാ​ത്ത​താ​ക്കു​ന്നു.

പ്ര​ധാ​ന റോ​ഡ​രി​കു​ക​ളി​ലെ മി​ക്ക ഓ​ട​ക​ളും മ​ണ്ണും ച​ളി​യും നി​റ​ഞ്ഞ് കാ​ടും പ​ട​ര്‍പ്പും പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. പൊ​തു​ഓ​ട​ക​ള്‍ സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ളും വ്യാ​പാ​രി​ക​ളും നി​ക​ത്തു​ക​യും മ​റ്റി​ട​ങ്ങ​ളി​ല്‍ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ഒ​ഴി​ക്കി​വി​ടു​ക​യും ​െച​യ്യു​ന്നു. പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യി​ട്ടും ന​ട​പ​ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum News
News Summary - No pre-monsoon cleaning-Drainages are overflowing
Next Story