Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightബൈ​ക്കി​ലെത്തിയ...

ബൈ​ക്കി​ലെത്തിയ യു​വാ​ക്ക​ൾ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
gold theft case
cancel
camera_alt

Representation Image

കു​ഴ​ൽ​മ​ന്ദം: ബൈ​ക്കി​ൽ വ​ന്ന യു​വാ​ക്ക​ൾ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ​നി​ന്നും സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. കു​ത്ത​നൂ​ർ കോ​ത​മം​ഗ​ലം പു​തി​യ​പാ​ലം പ​ഞ്ചി​യാ​ര​ത്ത് ക​ണ്ണ​നെ​ഴു​ത്ത​ച്ഛ​ന്റെ ഭാ​ര്യ അ​മ്മി​ണി​യ​മ്മ (79) യു​ടെ ക​ഴു​ത്തി​ൽ​നി​ന്നുമാണ് മൂ​ന്നു പ​വ​ന്റെ മാ​ല​ ക​വ​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​ക​ൽ 3.05നാ​ണ് സം​ഭ​വം.

വീ​ടി​ന്റെ കോ​മ്പോ​ണ്ടി​ലെ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​യ​ത് റോ​ഡി​ൽ വീ​ണ​ത് എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു അ​മ്മി​ണി​യ​മ്മ. കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നും ബൈ​ക്കി​ൽ വ​ന്ന ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ ബൈ​ക്കി​ൽ​നി​ന്നും ഇ​റ​ങ്ങി മാ​ല പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നെ പ​രി​സ​ര​വാ​സി​ക​ൾ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ മു​ള​കുപൊ​ടി വി​ത​റി ര​ക്ഷ​പ്പെ​ട്ടു. കു​ഴ​ൽ​മ​ന്ദം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsPalakkad News
News Summary - The youth on bikes snatch the gold chain
Next Story