Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കള്ളൻ കൊണ്ടുപോയത്​ ലോകത്തെ ഏറ്റവും വലിയ മുയൽ; തിരികെ ഏൽപിച്ചാൽ ലക്ഷം രൂപ സമ്മാനം
cancel
Homechevron_rightNewschevron_rightWorldchevron_rightകള്ളൻ കൊണ്ടുപോയത്​...

കള്ളൻ കൊണ്ടുപോയത്​ ലോകത്തെ ഏറ്റവും വലിയ മുയൽ; തിരികെ ഏൽപിച്ചാൽ ലക്ഷം രൂപ സമ്മാനം

text_fields
bookmark_border

ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ മുയലിനെ കള്ളൻ കൊണ്ടുപോയ ആധിയിലാണ്​ ആനെറ്റ്​ എഡ്വാഡ്​സ്​. 129 സെന്‍റീമീറ്റർ നീളവുമായി 2010ൽ ഗിന്നസ്​ ​ലോക റെക്കോഡ്​ പുസ്​തകത്തിൽ കയറിപ്പറ്റിയ 'ഡാരിയസി'നെ വോർസെസ്റ്റർഷയറിലെ ആനെറ്റിന്‍റെ വീടിനോടു ചേർന്നുള്ള കൂട്ടിൽനിന്നാണ്​ കഴിഞ്ഞ ദിവസം കള്ളൻ മോഷ്​ടിച്ചത്​.

റെക്കോഡിന്‍റെ കനം മാത്രമല്ല, സ്​നേഹത്തിന്‍റെ അടുപ്പം കൂടിയുള്ളതിനാൽ എടുത്തവർ ഉടൻ തിരിച്ചുതരണമെന്നേ ഇവർക്ക്​ ആവശ്യമുള്ളൂ. പ്രായക്കൂടുതലുള്ളതിനാൽ ഇനിയും കുഞ്ഞുങ്ങൾ ഇവർക്കുണ്ടാകില്ലെന്നും ആ ആവശ്യമാണ്​ പ്രേരണയെങ്കിൽ തത്​കാലം നടക്കില്ലെന്നും ആനെറ്റ്​ പറയുന്നു. തിരികെ ഏൽപിച്ചാൽ 1,000 പൗണ്ട്​ സമ്മാനം നൽകും.

ഏപ്രിൽ 10നും 11നുമിയിൽ രാ​ത്രിയിലാണ്​ മോഷണം നടന്നതെന്നാണ്​ പൊലീസ്​ സംശയിക്കുന്നത്​. സംഭവത്തെ കുറിച്ച്​ വിവരം ലഭിക്കുന്നവർ അറിയിക്കാൻ നമ്പറും പൊലീസ്​ നൽകിയിട്ടുണ്ട്​.

ബ്രിട്ടീഷ്​ പോർട്ടലായ ഡെയ്​ലി മെയ്​ലിൽ വന്ന ഒരു ലേഖനത്തിനു പിന്നാലയാണ്​ 'ഡാരിയസ്​' ഗിന്നസിലേ​റുന്നത്​. ഡാരിയസിന്‍റെ അമ്മയുടെ പേരിലായിരുന്നു നേരത്തെ ഏറ്റവും വലിയ മുയലെന്ന റെക്കോഡ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'World's biggest rabbit' stolen from owner's garden
Next Story