Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപകച്ചുപോയി എൻെറ...

പകച്ചുപോയി എൻെറ ബാല്യം!! കുഞ്ഞു റിച്ചയുടെ വാട്ടർ സ്​കീയിങ്​ വൈറൽ

text_fields
bookmark_border
പകച്ചുപോയി എൻെറ ബാല്യം!! കുഞ്ഞു റിച്ചയുടെ വാട്ടർ സ്​കീയിങ്​ വൈറൽ
cancel

ബോട്ടുമായി ബന്ധിപ്പിച്ച പ്ലാറ്റ്​ഫോമിലെ മെറ്റൽ ബാറിൽ പിടിച്ച്​ വെള്ളത്തിലൂടെ കുതിക്കുമ്പോഴും 'ഇതൊക്കെ എന്ത്​' എന്ന മട്ടിൽ കൂളായി നിൽക്കുന്ന വാട്ടർ സ്​കീയിങ്​ താരത്തെ കണ്ടാൽ ആരും ഒന്നമ്പരക്കും. സിനിമാ ഡയലോഗ്​ പോലെ 'പകച്ചുപോയി എൻെറ ബാല്യം' എന്ന്​ പറഞ്ഞുപോവുകയും ചെയ്​തേക്കാം. കാരണം വെള്ളത്തിലൂടെ കുതിച്ച്​ വാട്ടർ സ്​കീയിങ്​ നടത്തുന്ന ആ സാഹസികൻെറ പ്രായം കേവലം ആറു​ മാസം മാത്രമാണ്​. !!!

യു.എസിലെ യൂറ്റയിലെ കാസേയ്​-മിൻറി ഹംഫ്രേയ്​സ്​ ദമ്പതികളുടെ മകൻ റിച്ച്​ ഹംഫ്രേയ്​സ് ആണ്​ ഈ താരം. ​കുട്ടിയുടെ മാതാപിതാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ വളരെ വേഗം വൈറലായി. ലൈഫ്​ ജാക്കറ്റ്​ അണിഞ്ഞ്​ പോവെൽ തടാകത്തിലൂടെ കുതിക്കു​ന്ന കുഞ്ഞു റിച്ചക്കൊപ്പം മറ്റൊരു ബോട്ടിൽ പിതാവിനെയും വിഡിയോയിൽ കാണാം. കുഞ്ഞിൻെറ കാൽപാദങ്ങൾ പ്ലാറ്റ്​ഫോമിൽ സുരക്ഷിതമായി സ്​ട്രാപ്​ ചെയ്​തുവച്ചിരുന്നു.

''എൻെറ ആറാം​ മാസത്തിലെ ജൻമദിനത്തിൽ ഞാൻ വാട്ടർ സ്​കീയിങ്ങിന്​ പോയി. പ്രത്യക്ഷത്തിൽ അത് ഒരു വലിയ കാര്യമാണ്.'' - എന്നായിരുന്നു റിച്ചിൻെറ പേരിൽ തുടങ്ങിയ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്​.

ആളുകളിൽ നിന്ന്​ സമ്മിശ്ര പ്രതികരണമാണ്​ വിഡിയോക്ക്​​ ലഭിക്കുന്നത്​. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്​കീയിങ്​ താരമാണ്​ റിച്ചയെന്ന്​ പലരും അഭിപ്രായപ്പെട്ടു.

'ഇതിന്​ കൈയടിക്കരുത്​. ഇത്​ കു​ട്ടിക്ക്​ അപകടകരമാണ്​' എന്നായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവിൻെറ കമൻറ്​. 'കാണാൻ നല്ല രസമുണ്ട്​, പക്ഷെ ഇത്​ അപകടകരവുമാണ്​.' -എന്ന്​ മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാട്ടർ സ്​കീയർക്കുള്ള അനൗദ്യോഗിക ലോക റെക്കോർഡ്​ ഓബൺ അബ്​ഷെറിൻെറ പേരിലാണെന്ന്​ എ.ബി.സി ന്യൂസ്​ റി​പോർട്ട്​ ചെയ്യുന്നു. മാതാപിതാക്കൾക്കൊപ്പം വാട്ടർ സ്​കീയിങ്​ നടത്തു​മ്പോൾ ആറ്​ മാസവും പത്ത്​ ദിവസവുമായിരുന്നു അബ്​ഷെറിൻെറ പ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water SkiingYoungest Water SkierLake PowellRich Humphreys
News Summary - six Month Old Becomes Youngest Person To Go Water Skiing
Next Story