Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനാടകകൃത്ത്​ റോണി...

നാടകകൃത്ത്​ റോണി ഗോവിന്ദർ ദക്ഷിണാഫ്രിക്കയിൽ അന്തരിച്ചു

text_fields
bookmark_border
Ronnie Govender
cancel

ജൊ​ഹാ​ന്ന​സ്​​ബ​ർ​ഗ്​: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നും നാ​ട​ക​കൃ​ത്തു​മാ​യ റോ​ണി ഗോ​വി​ന്ദ​ർ അ​ന്ത​രി​ച്ചു. വ​ർ​ണ​വി​വേ​ച​ന​കാ​ല​ത്ത്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ, ആ​ഫ്രി​ക്ക​ൻ സ​മൂ​ഹ​ങ്ങ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ൾ വി​ഷ​യ​മാ​ക്കി പു​സ്​​ത​ക​ങ്ങ​ളും നാ​ട​ക​ങ്ങ​ളും ര​ചി​ച്ച്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ​സ്​​ത​നാ​യ ഗോ​വി​ന്ദ​ർ കേ​പ്​​ടൗ​ണി​ൽ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. 87 വ​യ​സ്സാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യ 'ഓ​ർ​ഡ​ർ ഓ​ഫ്​ ഇ​ക​മാ​ൻ​ഗ' ജേ​താ​വു കൂ​ടി​യാ​ണ്​ ഗോ​വി​ന്ദ​ർ. തി​യ​റ്റ​ർ പ്ര​സ്​​ഥാ​ന​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യം,സ​മാ​ധാ​നം, നീ​തി തു​ട​ങ്ങി​യ​വ​ക്ക്​ ന​ൽ​കി​യ സം​ഭാ​വ​ന മു​ൻ നി​ർ​ത്തി​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്​ 2008ലെ '​ഓ​ർ​ഡ​ർ ഓ​ഫ്​ ഇ​ക​മാ​ൻ​ഗ' ല​ഭി​ച്ച​ത്. ഗോ​വി​ന്ദ​റി​െൻറ പ്ര​ഥ​മ പു​സ്​​ത​ക​മാ​യ 'കാ​റ്റോ മാ​ന​ർ സ്​​റ്റോ​റീ​സി'​ന്​ 1997ലെ ​കോ​മ​ൺ​വെ​ൽ​ത്ത്​ റൈ​റ്റേ​ഴ്​​സ്​ പു​ര​സ്​​കാ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ ക​രാ​ർ​തൊ​ഴി​ലാ​ളി ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​യി കാ​റ്റോ മാ​ന​റി​ൽ ജ​നി​ച്ച ഗോ​വി​ന്ദ​ർ അ​വി​ടെ ഷാ ​തി​യ​റ്റ​ർ അ​ക്കാ​ദ​മി സ്​​ഥാ​പി​ച്ചു. അ​ദ്ദേ​ഹം ആ​വി​ഷ്​​ക​രി​ച്ച 'ലാ​ഹ്​​നീ​സ്​ പ്ല​ഷ​ർ' എ​ന്ന നാ​ട​കം രാ​ജ്യ​മെ​മ്പാ​ടും ക​ളി​ക്കു​ക​യും ഏ​റെ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlaywrightPassed AwayRonnie Govender
News Summary - Playwright Ronnie Govender Dies in South Africa
Next Story