Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനൈജറിൽ ആറ്​ ഫ്രഞ്ച്​...

നൈജറിൽ ആറ്​ ഫ്രഞ്ച്​ സന്നദ്ധ പ്രവർത്തകരെ വെടിവെച്ച്​ കൊന്നു

text_fields
bookmark_border
നൈജറിൽ ആറ്​ ഫ്രഞ്ച്​ സന്നദ്ധ പ്രവർത്തകരെ വെടിവെച്ച്​ കൊന്നു
cancel

നിയാമി: നൈജറിൽ തോക്കുധാരി ആറ്​ ഫ്രഞ്ചുകാർ ഉൾപെടെ എട്ടുപേരെ വെടിവെച്ചുകൊന്നു. ഫ്രാൻസിൽ നിന്നുള്ള ആറ്​ സന്നദ്ധ പ്രവർത്തകർ, നൈജീരിയൻ ഗൈഡ്​, ഡ്രൈവർ എന്നിവരാണ്​ വന്യജീവി സ​ങ്കേതത്തിൽ വെച്ച്​ കൊല്ലപ്പെട്ടത്​.

തലസ്​ഥാന നഗരമായ നിയാമിയിൽ നിന്ന്​ 65 കിലോമീറ്റർ അകലെ കൂറെയിലുള്ള ജിറാഫ്​ സംരക്ഷണ കേന്ദ്രത്തിലാണ്​ ആക്രമണമുണ്ടായതെന്ന്​ അൽജസീറ റിപോർട്ട്​ ചെയ്​തു.

സംഭവത്തി​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മക്രോണി​െൻറ ഓഫിസ്​ ഫ്രഞ്ച്​ പൗരൻമാരുടെ മരണം സ്​ഥിരീകരിച്ചെങ്കിലും എണ്ണം പുറത്തുവിട്ടിട്ടില്ല. മക്രോൺ നൈജർ പ്രസിഡൻറ്​ മുഹമ്മദ്​ ഇസോഫുവുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇസോഫു ഭീരുത്വപരമായ പ്രവർത്തിയാണിതെന്ന്​ ട്വീറ്റ്​ ചെയ്​തു.

നൈജർ ജിറാഫുകളുടെ ആവാസ കേന്ദ്രമായ ഇവിടം മുൻഫ്രഞ്ച്​ കോളനിയായ നൈജറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niger gun attacikfrench tourists killedtillaberi
Next Story