You are here

യു.​എ​സ്​ ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി ​ൈവ​കി​ല്ല –റ​ഷ്യ

22:51 PM
16/04/2018
putin

മോ​സ്​​കോ: യു.​എ​സി​​െൻറ ഉ​പ​രോ​ധ​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി ന​ൽ​കാ​ൻ വൈ​കി​ല്ലെ​ന്ന്​ റ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി റെ​യ്​​ബ്​​കോ​വ്. സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ​അ​സ​ദി​ന്​ പി​ന്തു​ണ തു​ട​രു​ന്ന റ​ഷ്യ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ച​ു​മ​ത്തു​മെ​ന്ന്​ യു.​എ​ന്നി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ നി​ക്കി ഹാ​ലി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

യു.​എ​സ്​ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കു​ന്ന​ത്​ ശി​പാ​ർ​ശ ചെ​യ്​​തു​ള്ള പ്ര​മേ​യം പാ​ർ​ല​മ​െൻറി​ൽ ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും റെ​യ്​​ബ്​​കോ​വ്​ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര ക​റ​ൻ​സി​യാ​യ ഡോ​ള​റി​​െൻറ പ​ദ​വി യു.​എ​സ്​ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച​ചെ​യ്​​ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​ക്രെ​യ്​​ൻ സം​ഘ​ർ​ഷ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​വും ക്രീ​മി​യ കൂ​ട്ടി​ച്ചേ​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നും നേ​ര​ത്തേ​യും യു.​എ​സ്​ റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ചു​മ​ത്തി​യി​രു​ന്നു.

COMMENTS