You are here

ഫോ​ബ്​​സി​െൻറ സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ  ര​ണ്ട്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

21:56 PM
12/07/2018
forbes

ന്യൂ​യോ​ർ​ക്​​:  സ്വ​പ്ര​യ​ത്​​ന​ത്താ​ൽ സ​മ്പ​ന്ന​രാ​യ 60 വ​നി​ത​ക​ളെ ഫോ​ബ്​​സ്​ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ അ​തി​ൽ ര​ണ്ട്​ ഇ​ന്ത്യ​ൻ വം​ശ​ജ​രും.  ടെ​ക്​​നോ​ള​ജി എ​ക്​​സി​ക്യൂ​ട്ടി​വു​മാ​രാ​യ ജ​യ​ശ്രീ ഉ​ല്ലാൽ, നീ​രജ​ സേ​ഥി എ​ന്നി​വ​രാ​ണ്​ അ​മേ​രി​ക്ക​യി​ലെ അ​തി​സ​മ്പ​ന്ന വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. 130കോ​ടി ഡോ​ള​റു​മാ​യി ജ​യ​ശ്രീ 18ാമ​തും നൂ​റു കോ​ടി ഡോ​ള​റു​മാ​യി സേ​ഥി 21ാം സ്​​ഥാ​ന​ത്തു​മാ​ണ്​ എ​ത്തി​യ​ത്.  
പ്ര​തി​ബ​ന്ധങ്ങ​ൾ തരണംചെയ്​ത്​ അ​മേ​രി​ക്ക​യി​ലെ സം​രം​ഭ​ക​ത്വ​ത്തി​​​െൻറ  പു​തി​യ ഉ​യ​ര​ങ്ങ​ളി​ൽ ഇൗ ​വ​നി​ത​ക​ൾ എ​ത്തി​യ​താ​യി ഫോ​ബ്​​സ്​ പ​റ​യു​ന്നു.  

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​വ​ർ ത​ങ്ങ​ളു​ടെ ബ്രാ​ൻ​റു​ക​ളെ​യും വ്യ​വ​സാ​യ​ത്തെ​യും വി​പ​ണി​യി​ൽ അ​തി​വേ​ഗം സ്​​ഥാ​പി​ച്ചെ​ടു​ത്ത​തെ​ന്നും  ഫോ​ബ്​​സ്​ പ​റ​ഞ്ഞു.  ടെ​ലി​വി​ഷ​ൻ താ​ര​വും സം​രം​ഭ​ക​യു​മാ​യ  21 കാ​രി കൈ​ലി ജെ​ന്ന​റാ​ണ്​ പ​ട്ടി​ക​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​ത.  57 കാ​രി​യാ​യ ജ​യ​ശ്രീ ല​ണ്ട​നി​ൽ ആ​ണ്​ ജ​നി​ച്ച​ത്.  2008 മു​ത​ൽ ‘അ​രി​സ്​​ത നെ​റ്റ്​​​വ​ർ​ക്​​സ്’​ എ​ന്ന സ്​​ഥാ​പ​ന​ത്തി​​െൻറ  പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​ണി​വ​ർ. 63 കാ​രി​യാ​യ സേ​ഥി ​െഎ.​ടി ക​ൺ​സ​ൾ​ട്ടി​ങ്, ഒൗ​ട്ട്​​സോ​ഴ്​​സി​ങ്​ ക​മ്പ​നി​യാ​യ ‘സി​ൻ​റ​ലി​’​െൻറ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ആ​ണ്. 1980ൽ ​മി​ഷി​ഗ​ണി​ലെ ​ട്രോ​യി​ലെ ത​ങ്ങ​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ ഭ​ർ​ത്താ​വ്​ ഭാ​ര​ത്​ ദേ​ശാ​യി​​യു​മൊ​ത്താ​ണ്​ ഇ​വ​ർ സി​ൻ​റ​ലി​ന്​ തു​ട​ക്ക​മി​ട്ട​ത്. കേ​വ​ലം 2000 യു.​എ​സ്​ ഡോ​ള​ർ ആ​യി​രു​ന്നു മു​ട​ക്കു​മു​ത​ൽ. ആ​ദ്യ വ​ർ​ഷ​ത്തി​ൽ ത​െ​ന്ന 30,000 ഡോ​ള​റി​​െൻറ ക​ച്ച​വ​ടം ന​ട​ന്നു. ഇ​ന്ന്​ 23,000 ജീ​വ​ന​ക്കാ​രാ​ണ്​ സി​ൻ​റ​ലി​നു​ള്ള​ത്. ഇ​തി​ൽ 80 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്.

Loading...
COMMENTS