You are here

സി​റി​യ​യി​ൽ യു.​എ​സി​നൊ​പ്പം വ്യോ​മാ​ക്ര​മ​ണം​: പാ​ർ​ല​മെൻറി​നെ മ​റി​ക​ട​ന്ന​തി​ന്​ മേ​യ്​​ക്കെ​തി​രെ വി​മ​ർ​ശ​നം

23:04 PM
16/04/2018
theressa may

ല​ണ്ട​ൻ: പാ​ർ​ല​മ​​െൻറി​നെ മ​റി​ക​ട​ന്ന്​ സി​റി​യ​യി​ൽ യു.​എ​സി​നൊ​പ്പം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. ധി​റു​തി പി​ടി​ച്ചെ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​യ​തി​നാ​ലാ​ണ്​ പാ​ർ​ല​മ​​െൻറി​​​െൻറ അ​നു​മ​തി തേ​ടാ​തി​രു​ന്ന​തെ​ന്നാ​ണ്​ മേ​യു​ടെ വി​ശ​ദീ​ക​ര​ണം.

മേ​യു​ടെ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ​നി​ന്നു​ത​ന്നെ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. സി​റി​യ​യി​ൽ തു​ട​ർ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ ​ബ്രി​ട്ട​ന്​ പ​ദ്ധ​തി​യി​ല്ലെ​ങ്കി​ലും സ്വ​ന്തം ജ​ന​ത​ക്കു​നേ​രെ രാ​സാ​യു​ധാ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന്​ വി​ദേ​ശ​കാ​​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ്​ ​േജാ​ൺ​സ​ൺ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. 

COMMENTS