You are here

ക​ത്തു​ന്ന മ​നു​ഷ്യ​െൻറ ചി​​​ത്ര​ത്തി​ന്​ ലോ​ക ഫോ​േ​ട്ടാ​ഗ്ര​ഫി പു​ര​സ്​​കാ​രം

23:17 PM
13/04/2018
José Víctor Salazar Balza
റൊ​ണാ​ൾ​ഡോ ഷി​മി​റ്റ് പകർത്തിയ വി​ക്​​ട​ർ സ​ലാ​സ​റി​െൻറ ചിത്രം

ആം​സ്​​റ്റ​ർ​ഡാം: എ.​എ​ഫ്.​ബി ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ റൊ​ണാ​ൾ​ഡോ ഷി​മി​റ്റി​ന്​ 2018 ലെ ​ലോക​ പ്ര​സ്​ ഫോ​േ​ട്ടാ അ​വാ​ർ​ഡ്. വെ​നി​സ്വേ​ല​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നിടെ തീ​പി​ടി​ച്ച ശ​രീ​ര​വു​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​യാ​ളു​ടെ ചി​ത്ര​മാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന​ർ​ഹ​നാ​ക്കി​യ​ത്.

Ronaldo Schemidt
റൊ​ണാ​ൾ​ഡോ ഷി​മി​റ്റ്​
 

28 കാ​ര​നാ​യ വി​ക്​​ട​ർ സ​ലാ​സ​റി​​​െൻറ ചി​​ത്ര​മായിരുന്നു അത്​. പൊ​ലീ​സി​​​െൻറ ബൈ​ക്ക്​ ത​ക​ർ​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ൾ ടാ​ങ്ക്​​ പൊ​ട്ടി​ത്തെ​റി​ച്ച്​​ തീ ​സ​ലാ​സ​റി​​​െൻറ ശ​രീ​ര​ത്തി​ലേ​ക്ക്​ ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഭാ​ഗി​ക​മാ​യി പൊ​ള്ള​ലേ​റ്റ വി​ക്​​ട​റി​​​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. 

ചി​ത്രം നി​ക​ള​സ്​ മ​ദൂ​റോ സ​ർ​ക്കാ​റി​നെ​തി​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​​​െൻറ ​ക​ത്തു​ന്ന പ്ര​തീ​ക​മാ​െ​ണ​ന്ന്​​ ജൂ​റി വി​ല​യി​രു​ത്തി. 2017 മേ​യി​ലാ​ണ്​ ഇൗ ​ചി​ത്രം എ​ടു​ത്ത​ത്. മ​റ്റു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്​​ദം കേ​ട്ട്​ തി​രി​ഞ്ഞു​നോ​ക്കി​യ​പ്പോ​ഴാ​ണ്​ താ​നീ കാ​ഴ്​​ച ക​ണ്ട​തെ​ന്നും ഷി​മി​റ്റ്​ പ​റ​യു​ന്നു. ക്ലാ​സി​ക്ക​ൽ ​ഫോ​േ​ട്ടാ എ​ന്നാ​ണ്​ വി​ധി​ക​ർ​ത്താ​ക്ക​ളി​ലൊ​രാ​ളാ​യ മ​ഗ്​​ദ​ലീ​ന ഹെ​രീ​റ ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. 

വെ​നി​സ്വേ​ല​ക്കാ​ര​നാ​യ ഷി​മി​റ്റ്​ 18 വ​ർ​ഷം മു​മ്പ്​ രാ​ജ്യം വി​ട്ട്​ മെ​ക്​​സി​കോ​യി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്. വെ​നി​സ്വേ​ല​യി​ലെ ത​​​െൻറ കു​ടും​ബ​ത്തി​നും മ​റ്റു​ള്ള​വ​ർ​ക്കും പു​ര​സ്​​കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

COMMENTS