You are here

ചി​ലി ലൈം​ഗി​ക പീ​ഡ​നം:  പി​ഴ​വ്​ സം​ഭ​വി​ച്ചെ​ന്ന്​ പോ​പ്പ്​

22:32 PM
12/04/2018
child-rape

വ​ത്തി​ക്കാ​ൻ​സി​റ്റി: ചി​ലി ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ്​ കൈ​കാ​ര്യം ചെ​യ്​​ത​തി​ൽ ത​നി​ക്ക്​ ഗു​രു​ത​ര​മാ​യ പി​ഴ​വ്​ സം​ഭ​വി​ച്ച​താ​യി പോ​പ്​ ഫ്രാ​ൻ​സി​സ്. പു​രോ​ഹി​ത​നാ​യ ഫെ​ർ​ണാ​ണ്ടോ ക​ര​ദി​മ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ​ൈലം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്​ മാ​ർ​പാ​പ്പ​യു​ടെ മാ​പ്പ​പേ​ക്ഷ. 

ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ ചി​ലി​യ​ൻ ച​ർ​ച്ചി​​​െൻറ​യും പോ​പ്പി​​​െൻറ​യും യ​ശ​സ്സി​നേ​റ്റ കോ​ട്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്യാ​നാ​യി വ​രു​ന്ന ആ​ഴ്​​ച​ക​ളി​ൽ ചേ​രു​ന്ന അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ൽ  പ​െ​ങ്ക​ടു​ക്കാ​നാ​യി ക്ഷ​ണി​ച്ചു​കൊ​ണ്ട്​ ചി​ലി​യി​ലെ ബി​ഷ​പ്പു​മാ​ർ​ക്ക​യ​ച്ച ക​ത്തി​ലാ​ണ്​ പോ​പ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്​. യോ​ഗം എ​പ്പോ​ൾ, എ​വി​ടെ ​െവ​ച്ച്​ ന​ട​ക്കു​മെ​ന്ന്​ ക​ത്തി​ൽ സൂ​ച​ന​യി​ല്ല. ക്ഷ​മ ചോ​ദി​ക്കാ​നാ​യി ഇ​ര​ക​ളെ​യും വി​ളി​ച്ചി​ട്ടു​ണ്ട്. അ​പൂ​ർ​വ​മാ​യേ വ​ത്തി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ അ​ടി​യ​ന്ത​ര സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​വി​റ​ക്കാ​റു​ള്ളൂ. ബി​ഷ​പ്​ ജു​വാ​ൻ ബാ​രോ​സി​​​െൻറ കേ​സി​ൽ വി​ധി​ന്യാ​യ​ത്തി​ൽ ചു​വ​ടു​പി​ഴ​ച്ച​ത്​​ സ​ത്യ​സ​ന്ധ​വും സ​ന്തു​ലി​ത​വു​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വം കാ​ര​ണ​മാ​െ​ണ​ന്ന്​ പോ​പ്​ കു​റ്റ​പ്പെ​ടു​ത്തി.   

കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന ആ​ർ​ച്​ ബി​ഷ​പ്​ ചാ​ൾ​സ്​ സി​സ്ലു​ന 2300 പേ​ജ്​ വ​രു​ന്ന റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പോ​പ് ബി​ഷ​പ്പു​മാ​ർ​ക്ക്​​ ക​ത്ത​യ​ച്ച​ത്. ക​ര​ദി​മ​ക്കെ​തി​രാ​യ വി​വ​ര​ങ്ങ​ൾ ബി​ഷ​പ്​ ജു​വാ​ൻ ബാ​രോ​സ്​ ഒ​ളി​ച്ചു​വെ​ച്ച​തു സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ 2015ൽ ​പോ​പ്​ ആ​ർ​ച്​ ബി​ഷ​പ്​ ചാ​ൾ​സ്​ സി​സ്ലു​ന​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

COMMENTS