You are here

യു.എസ്​ ഉച്ചകോടി : റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര ​െകാറിയ

22:41 PM
16/05/2018
north korea-us

സോ​ൾ: അ​ടു​ത്തി​ടെ രൂ​പ​െ​പ്പ​ട്ട യു.​എ​സ്-​ഉ​ത്ത​ര​ െകാ​റി​യ ​ബ​ന്ധ​ത്തി​ൽ ​പൊ​ടു​ന്ന​നെ  വി​ള്ള​ൽ  വീ​ണു. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​  ട്രം​പു​മാ​യി സിം​ഗ​പ്പൂ​രി​ൽ  ജൂ​ൺ 12ന്​  ​ന​ട​ത്താ​നി​രു​ന്ന  ഉ​ച്ച​കോ​ടി റ​ദ്ദാ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി  ഉ​ത്ത​ര​ െകാ​റി​യ  രം​ഗ​ത്തു​വ​ന്നു. 
ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​ത്ത​ര​ െകാ​റി​യ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ട്​ ട്രം​പ്​ ഭ​ര​ണ​കൂ​ടം തു​ട​രു​ന്നി​ട​ത്തോ​ളം  ച​ർ​ച്ച​ക്ക്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും  ഉ​ച്ച​കോ​ടി പു​ന​രാ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്നും വി​ദേ​ശ​കാ​ര്യ  വ​കു​പ്പി​​െൻറ ഒ​ന്നാം ഉ​പ​മ​ന്ത്രി കിം ​​ഗ്വാ​ൻ വ്യ​ക്​​ത​മാ​ക്കി. ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ കെ.​സി.​എ​ൻ.​എ​യാ​ണ്​ പ്ര​സ്​​താ​വ​ന പു​റ​ത്തു​വി​ട്ട​ത്. കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന്​ ഉ​ത്ത​ര ​െകാ​റി​യ നേ​ര​ത്ത പ്ര​ഖ്യാ​പി​ച്ച​താ​ണ്.  

എ​ന്നാ​ൽ,  ത​ങ്ങ​ൾ​ക്കെ​തി​രെ തു​ട​രു​ന്ന ശ​ത്രു​ത ന​യ​വും ആ​ണ​വ ഭീ​ഷ​ണി​യും അ​മേ​രി​ക്ക നി​ർ​ബ​ന്ധ​മാ​യും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ‘ലി​ബി​യ​ൻ മാ​തൃ​ക’​യി​ലു​ള്ള  ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന യു.​എ​സ്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​​െൻറ നി​ല​പാ​ടി​നെ ഗ്വാ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഇ​ത്ത​രം സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര കൊ​റി​യ വ​ഴ​ങ്ങി​ല്ല. ലി​ബി​യ​യു​െ​ട​യും ഇ​റാ​ഖി​​െൻറ​യും മേ​ൽ അ​ടി​േ​ച്ച​ൽ​പി​ച്ച  ​ൈപ​ശാ​ചി​ക​ത ആ​വ​ർ​ത്തി​ക്കാ​നാ​ണ്​ ശ്ര​മം.  

സ​മ്പൂ​ർ​ണ​വും പ​രി​ശോ​ധി​ക്കാ​വു​ന്ന​തും തി​രി​ച്ചു​പോ​ക്കി​നി​ട ന​ൽ​കാ​ത്ത​തു​മാ​യ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​നാ​ണ്​ പ്യോ​ങ്​​യാ​ങ്ങി​നു​മേ​ൽ വാ​ഷി​ങ്​​ട​ൺ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​കാ​ര്യ​ത്തി​ൽ ഉ​ത്ത​ര കൊ​റി​യ ഇ​തു​വ​രെ നി​ല​പാ​ട്​  വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.  ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ജെ​യു​മാ​യി ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ ഉ​ച്ച​കോ​ടി​യി​ൽ ഉ​ൻ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. 

എ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യ  ഉ​ച്ച​കോ​ടി ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ യു.​എ​സ്​ പ്ര​ക​ടി​പ്പി​ച്ച​ത്. രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ വ​ക്​​താ​വ്​ സാ​റ സാ​ൻ​ഡേ​ഴ്​​സ്​ പ​റ​ഞ്ഞു. 

COMMENTS