You are here

യു.​എ​സ്​ ഉ​പ​രോ​ധം സാ​മ്പ​ത്തി​ക യു​ദ്ധ​പ്ര​ഖ്യാ​പ​നം –റ​ഷ്യ

  • വ്യാ​പാ​ര​ബ​ന്ധ​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​ം 

21:56 PM
10/08/2018
trump-putin

മോ​സ്​​കോ: ക​ടു​ത്ത ഉ​പ​രോ​ധ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന​ു​ള്ള​ യു.​എ​സ്​ തീ​രു​മാ​നം സാ​മ്പ​ത്തി​ക യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റ​ഷ്യ. മു​ൻ റ​ഷ്യ​ൻ ചാ​ര​നും മ​ക​ൾ​ക്കു​മെ​തി​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ യു.​എ​സ്​ റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാർച്ചിലാണ്​ മുൻ ചാരനായ സെർജി സ്​ക്രിപാലിനും മകൾ യൂലിയക്കും രാസാക്രമണമേറ്റത്​. ഏറെ നാളത്തെ ചികിത്സക്കു ശേഷമാണ്​ അവർ ആശുപത്രി വിട്ടത്​. 

സം​ഭ​വം ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ക​ന​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളുണ്ടാ​ക്കി​. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ റ​ഷ്യ​യാ​ണെ​ന്ന ആ​രോ​പ​ണം അ​വ​ർ ആ​വ​ർ​ത്തി​ച്ചു നി​ഷേ​ധി​ക്കു​ക​യാ​ണ്. യു.​എ​സ്​ ഉ​പ​രോ​ധം ചു​മ​ത്തി​യാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ സു​ഹൃ​ത്തു​ക്ക​ൾ ഇ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ ന​ന്നാ​യി​രി​ക്കു​മെ​ന്നും​ റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ദ്​​വ്യ​ദേ​വ്​ പ​റ​ഞ്ഞു.

ആ​ഗ​സ്​​റ്റ്​​ 11ന്​   ​പു​തി​യ ഉ​പ​രോ​ധം പ്രാ​ബ​ല്യ​ത്തി​ലാ​കും. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ്​ റ​ഷ്യ യു.​എ​ൻ നി​രോ​ധി​ച്ച രാ​സാ​യു​ധ​ങ്ങ​ൾ പ്ര​േ​യാ​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ യു.​എ​സ്​ ആ​രോ​പ​ണം. ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സൈ​നി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ക​യ​റ്റു​മ​തി​ക്കാ​ണ്​ ഉ​പ​രോ​ധം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​ബ​ന്ധ​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മി​ത്. 2016ലെ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ണി​രി​ക്കെ​യാ​ണ്​ പു​തി​യ സം​ഭ​വം. വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ റ​ഷ്യ​ൻ ക​റ​ൻ​സി​യാ​യ റൂ​ബി​ളി​​െൻറ മൂ​ല്യം ഇ​ടി​ഞ്ഞി​രു​ന്നു.

Loading...
COMMENTS