Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആൽപ്​സ്​ ഇത്ര കാലം...

ആൽപ്​സ്​ ഇത്ര കാലം ഒളിപ്പിച്ച്​ വെച്ചിരുന്നു, ഇന്ദിര പ്രധാനമന്ത്രിയാകുമെന്ന തലക്കെട്ട്​

text_fields
bookmark_border
ആൽപ്​സ്​ ഇത്ര കാലം ഒളിപ്പിച്ച്​ വെച്ചിരുന്നു, ഇന്ദിര പ്രധാനമന്ത്രിയാകുമെന്ന തലക്കെട്ട്​
cancel

മിലാൻ: ഫ്രഞ്ച്​ ആൽപ്​സിലെ മോണ്ട്​ ബ്ലാങ്ക്​ പർവതനിരയിലെ മഞ്ഞുപാളികൾ അരനൂറ്റാണ്ടിലേറെ ഒളിപ്പിച്ചുവെച്ചത്​ ഇന്ത്യൻ രാഷ്​ട്രീയത്തിലെ സുപ്രധാനമായൊരു തലക്കെട്ട്​-ഇന്ദിര ഗാന്ധി പ്രഥമ ഇന്ത്യൻ വനിത പ്രധാനമന്ത്രി.

ആൽപ്​സിലെ മഞ്ഞുരുകിയപ്പോൾ കണ്ടെത്തിയ 1966ലെ ഇന്ത്യൻ പത്രങ്ങളിലാണ്​ ഈ തലക്കെട്ടുള്ളത്​. 1966 ജനുവരി 24ന് ഈ പർവതനിരയ്​ക്ക് സമീപം അപകടത്തില്‍പ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 707 വിമാനം ‘കാഞ്ചൻഗംഗ’യിൽ ഉണ്ടായിരുന്ന പത്രങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്​. ചമോണിക്സ് സ്കിയിങ് ഹബ്ബിന് സമീപം കഫേ നടത്തുന്ന തിമോത്തീ മോട്ടിൻ എന്ന 33കാരനാണ്​ നാഷണൽ ഹെറാൾഡ്, ദി സ്​റ്റേറ്റ്​്​സ്​മാൻ, ദി ഹിന്ദു  എന്നീ പത്രങ്ങളുടെ കോപ്പികൾ ഇവിടെ നിന്ന്​ കണ്ടെത്തിയത്​.

‘54 വർഷത്തോളം മഞ്ഞ്​ മൂടിക്കിടന്ന പത്രങ്ങൾ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്​. കണ്ടെടുത്ത പത്രങ്ങൾ നല്ല അവസ്​ഥയിലാണ്​. അവ ഇപ്പോഴും വായിക്കാവുന്ന രൂപത്തിലാണുള്ളത്​’ - തിമോത്തിയെ ഉദ്ദരിച്ച്​ വാർത്താ ഏജൻസിയായ എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. കിട്ടിയപ്പോൾ അൽപം നനഞ്ഞിരുന്ന പത്രങ്ങൾ ഉണക്കിയെടുത്ത്​ തിമോത്തി കഫേയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.​

അപകടസ്​ഥലത്തുനിന്ന്​ ലഭിച്ച മറ്റ്​ പല വസ്​തുക്കളുടെയും പ്രദർശനം കഫേയിൽ ഒരുക്കിയിട്ടുണ്ട്​. വിമാനാപകടത്തിൻെറ ഇത്തരത്തിൽ ലഭിക്കുന്ന അവശേഷിപ്പുകളെല്ലാം ഒളിപ്പിച്ചുവെച്ച് വിൽക്കുന്നതിനെക്കാൾ സന്ദർശകർക്കും സുഹൃത്തുക്കൾക്കുമായി പ്രദർശിപ്പിക്കാനാണ് തനിക്ക് താൽപര്യമെന്നും മോട്ടിൻ വ്യക്തമാക്കുന്നു.

2013ൽ ഇവിടെ നിന്ന്​ മരതകം, ഇന്ദ്രനീലം, മാണിക്യം എന്നിവയടക്കം വിലപിടിപ്പുള്ള കല്ലുകൾ അടങ്ങിയ പെട്ടി കണ്ടെത്തിയിരുന്നു. 2,75,000 ഡോളറോളം വിലയുള്ള കല്ലുകളാണ്​ അന്ന്​ ലഭിച്ചത്​. 1966ലെ അപകടത്തിൻെറ ബാക്കിപത്രമാണിവയെന്നാണ്​ കരുതപ്പെടുന്നത്​. 177 പേരാണ്​ ആ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്​. 

2017ൽ ഇവിടെ നിന്ന്​ മൃതദേഹങ്ങളുടെ അവശിഷ്​ടങ്ങളും കണ്ടെത്തിയിരുന്നു. ഇത്​ കാഞ്ചൻജംഗ അപകടത്തിലെയാണോ ഇതേസ്​ഥലത്ത്​ 1950ൽ തകർന്നുവീണ മലബാർ പ്രിൻസസ്​ എന്ന ഇന്ത്യൻ വിമാനത്തിലെ യാത്രക്കാരുടെയാണോ എന്ന്​ കണ്ടെത്തിയിട്ടില്ല.

ആൽപ്​സ്​ പർവതം കഴിഞ്ഞെന്നു കരുതി വിമാനം താഴ്​ന്നുപറത്തിയതിനെ തുടർന്നാണ്​ കാഞ്ചൻജംഗ അപകടത്തിൽപ്പെട്ടത്​ എന്നാണ്​ കരുതപ്പെടുന്നത്​. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന വിമാനം ബേംബ് വെച്ചു തകര്‍ക്കുകയായിരുന്നെന്നും പറയപ്പെടുന്നു. ആണവരംഗത്തെ ഇന്ത്യയുടെ സ്ഥാപകശാസ്ത്രജ്ഞരില്‍ ഒരാളും ന്യൂക്ലിയര്‍ ഫിസിസ്റ്റുമായ ഹോമി ജെ. ബാബ കൊല്ലപ്പെട്ടതും ഈ വിമാനാപകടത്തിലാണ്‌. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news
News Summary - 'Indira Gandhi to be PM': Melting French Alps reveal treasure of old Indian newspapers from 1966
Next Story