Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയു.എസ്​ സെനറ്റ്​...

യു.എസ്​ സെനറ്റ്​ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്തക്ക്​ ജയം

text_fields
bookmark_border
യു.എസ്​ സെനറ്റ്​ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്തക്ക്​ ജയം
cancel

ന്യൂജഴ്​സി: യു.എസ്​ സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്​സിയിൽ നിന്ന്​ മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക്​ മേത്തക്ക്​ ജയം. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക്​ മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ്​ സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്​. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്​. 

നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാവും മേത്ത നേരിടുക. കോറി വൻ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. ന്യൂജഴ്സി ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണ്​.

റിക്ക്​ 85,736 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ഹർഷക്ക്​ 75,402 വോട്ടുകളാണ്​ ലഭിച്ചത്​. ഏറ്റവും കൂടുതൽ ഇന്തോ - അമേരിക്കൻ പൗരൻമാരുള്ള ന്യൂജഴ്സി ഡെമോക്രാറ്റിക് പാർട്ടിയുടെ കോട്ടയാണ്. ബയോടെക് സംരംഭകനും ഹെൽത്ത് കെയർ വിദ​ഗ്​ദ്ധനും അറ്റോർണിയും കൂടിയാണ് റിക്ക് മേത്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian-American Rik Mehta Wins GOP Primary For New Jersey Senate
Next Story