Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാ​ൻ​സി​ൽ...

ഫ്രാ​ൻ​സി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ പ്ര​​തി​ഷേ​ധം രൂ​ക്ഷം

text_fields
bookmark_border
ഫ്രാ​ൻ​സി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ പ്ര​​തി​ഷേ​ധം രൂ​ക്ഷം
cancel

പാ​രി​സ്​: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ പാ​രി​സി​ലെ ഷാംപ്​സ്​ എ​ലിസീസ്​ ചത്വരത്തിൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം അ​ക്ര​മാ​സ​ക്​​ത​മാ​യി. യെ​ലോ ജാ​ക്ക​റ്റ്​ എ​ന്ന ​പേ​രി​ല​റി​യ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഇ​ട​യി​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​ർ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ്​ മ​രീ​ൻ ലീ​പെ​ന്നാ​ണ്​ സ​മ​ര​ത്തി​​​െൻറ പി​ന്നി​െ​ല​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക്രി​സ്​​റ്റ​ഫെ കാ​സ്​​റ്റ​ന​ർ ആ​രോ​പി​ച്ചു. പ്ര​ക്ഷോ​ഭ​ക​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​േ​​ക്രാ​ണി​​​െൻറ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ​ല​രും പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. 7000ത്തോ​ളം പ്ര​തി​ഷേ​ധ​ക​ർ എ​ത്തി. പ്ര​ക്ഷോ​ഭം ക​ണ​ക്കി​ലെ​ടു​ത്ത്​ ചാം​പ​സ്​ എ​ൽ​സി പൂ​ട്ടി​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ 3000 പൊ​ലീ​സു​കാ​രെ​യാ​ണ്​ വി​ന്യ​സി​ച്ച​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യാ​ണ്​ ആ​ദ്യം പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. പി​ന്നീ​ട​ത്​ മാ​ക്രോ​ൺ സ​ർ​ക്കാ​റി​നെ​തി​രാ​യ ജ​ന​വി​കാ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ മാ​​ക്രോ​ൺ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്ന്​ സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

മാ​േ​ക്രാ​ൺ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ചി​ല​ർ പൊ​ലീ​സി​​നു നേ​രെ ക​ല്ലേ​റു ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഡീ​സ​ലാ​ണ്​ ഫ്രാ​ൻ​സി​ലെ പ്ര​ധാ​ന ഇ​ന്ധ​നം. 12 മാ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന്​ 23 ശ​ത​മാ​നം വി​ല​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. കൂ​ടാ​തെ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ തീ​രു​വ​യും വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francefuel priceworld newsprice hiked
News Summary - fuel price hike in france-world news
Next Story