Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ്രാങ്ക് വാള്‍ട്ടര്‍...

ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ അടുത്ത ജര്‍മന്‍ പ്രസിഡന്‍റ്

text_fields
bookmark_border
ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ അടുത്ത ജര്‍മന്‍ പ്രസിഡന്‍റ്
cancel

ബര്‍ലിന്‍: ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മെയര്‍ ആയിരിക്കും ജര്‍മനിയുടെ അടുത്ത പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെന്ന് ഭരണ സഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിനു വേണ്ടി എസ്.പി.ഡി അധ്യക്ഷനും വൈസ് ചാന്‍സലറുമായ സീഗ്മര്‍ ഗബ്രിയേല്‍ അറിയിച്ചു. 

യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റായ മാര്‍ട്ടിന്‍ ഷൂള്‍സ് പുതിയ വിദേശകാര്യ മന്ത്രിയാകുന്നതിനോടാണ് ഭരണസഖ്യകക്ഷിക്ക് താല്‍പര്യം. എന്നാല്‍, സ്വീകാര്യനായ അദ്ദേഹത്തെ അടുത്ത ചാന്‍സ്ലര്‍ സ്ഥാനാര്‍ഥി ആയിക്കാണാനാണ് എസ്.പി.ഡി അണികള്‍ ആഗ്രഹിക്കുന്നത്.ജി.ഡി.ആര്‍ മനുഷ്യാവകാശ സംരക്ഷകനായിരുന്ന യു ആഹീം ഗൗക്കാണ് ഇപ്പോഴത്തെ പ്രസിഡന്‍റ്. രണ്ടാംതവണയും പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹം വിസമ്മതിച്ചതുകൊണ്ടാണ് ഭരണകക്ഷികള്‍ക്ക് പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടിവന്നത്.

Show Full Article
TAGS:Frank-Walter Steinmeier 
News Summary - Frank-Walter Steinmeier
Next Story