Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീ​വ്ര വ​ല​തു​പ​ക്ഷം...

തീ​വ്ര വ​ല​തു​പ​ക്ഷം വം​ശീ​യ കൊ​ള്ള​ക്കാ​​ർ –ബോ​റി​സ്​ ജോ​ൺ​സ​ൺ

text_fields
bookmark_border
തീ​വ്ര വ​ല​തു​പ​ക്ഷം വം​ശീ​യ കൊ​ള്ള​ക്കാ​​ർ –ബോ​റി​സ്​ ജോ​ൺ​സ​ൺ
cancel

ല​ണ്ട​ൻ: വം​​ശീ​യ കൊ​ള്ള​ക്കാ​ർ​ക്ക്​ ബ്രി​ട്ട​ൻ തെ​രു​വു​ക​ളി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന്​ യു.​കെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ. പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ന്ന​വ​രെ ശ​ക്ത​മാ​യി നേ​രി​ടും. വം​ശീ​യ​ത​ക്ക്​ ബ്രി​ട്ട​നി​ൽ സ്ഥാ​ന​മി​ല്ല. ഇ​തി​നെ​തി​രെ ഒ​ന്നി​ച്ചു പോ​രാ​ടു​മെ​ന്നും ജോ​ൺ​സ​ൺ പ​റ​ഞ്ഞു. 

മ​ധ്യ ല​ണ്ട​നി​ൽ അ​ക്ര​മാ​സ​ക്ത​രാ​യ തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​തി​ഷേ​ധ​ക്കാ​രാ​യ നൂ​റി​ലേ​റെ പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തി​ന്​ പി​റ​കെ​യാ​ണ്​ ജോ​ൺ​സ​​െൻറ പ്ര​സ്​​താ​വ​ന. വം​ശീ​യ​ത​യെ പി​ന്തു​ണ​ച്ച പ്ര​മു​ഖ​രു​ടെ പ്ര​തി​മ​ക​ൾ​ക്ക്​ നേ​രെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക്​ ബ​ദ​ലാ​യി​ ‘ന​മ്മു​ടെ സ്​​മാ​ര​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക’ എ​ന്ന മു​ദ്രാ​വ​ക്യ​വു​മാ​യി പാ​ർ​ല​മ​െൻറ്​ സ്​​ക്വ​യ​റി​ൽ സം​ഘ​ടി​ച്ച തീ​വ്ര വ​ല​തു​പ​ക്ഷ​മാ​ണ്​ പൊ​ലീ​സി​നു നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. 
പ്ര​തി​ഷേ​ധ​ക്കാ​ർ പൊ​ലീ​സി​നു നേ​രെ കു​പ്പി​ക​ളും മ​റ്റും എ​റി​ഞ്ഞ​താ​യി മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​തി​ഷേ​ധ​ക​ർ ഒ​ത്തു​കൂ​ടി​യ​ത്. ആ​റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യി സ്​​കോ​ട്ട്​​ല​ൻ​ഡ്​ യാ​ർ​ഡ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

ആ​യു​ധം കൈ​വ​ശം വെ​ക്കു​ക​യും പൊ​ലീ​സി​ന്​ നേ​രെ അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്​​ത​ത​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ നൂ​റി​ലേ​റെ പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തെ​ന്ന്​ മെ​ട്രോ​പൊ​ളി​റ്റ​ൻ പൊ​ലീ​സ്​ പ​റ​ഞ്ഞു. 
അ​തി​നി​ടെ, പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ കീ​ത്ത്​ പാ​മ​റു​ടെ സ്​​മാ​ര​ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​യാ​ളു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonracismworld news
News Summary - Boris Johnson condemns violence as 113 arrested at protests -malayalam news
Next Story