ബുര്‍കിനി നിരോധം വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി വ്യവസായി
text_fieldsപാരിസ്: ബീച്ചുകളില്‍ ബുര്‍കിനി നിരോധം ഏര്‍പ്പെടുത്തിയ ഫ്രഞ്ച് നഗരങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യവസായി രംഗത്ത്. വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് ചുമത്തുന്ന പിഴയടച്ചാണ് അല്‍ജീരിയന്‍ വംശജനും പ്രമുഖ വ്യവസായിയുമായ റാശിദ് നികാസ് ശ്രദ്ധേയനാകുന്നത്. കണ്ണൊഴിച്ച് മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബും ബുര്‍കിനിയും സ്ത്രീകള്‍ ധരിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ളെങ്കിലും ജനാധിപത്യ സമൂഹത്തില്‍ ഒരാളുടെ തെരഞ്ഞെടുപ്പിനെ വിലക്കാന്‍ ഒരാള്‍ക്കും അവകാശമില്ളെന്ന് റാശിദ് നികാസി ചൂണ്ടിക്കാണിക്കുന്നു. വിലക്ക് ലംഘിച്ച മൂന്ന് സ്ത്രീകളുടെമേല്‍ ചുമത്തിയ പിഴ ഇതുവരെ റാശിദ് അടച്ചുകഴിഞ്ഞു.
2004 മുതല്‍ നിഖാബ് നിരോധം ഏര്‍പ്പെടുത്തിയ ഫ്രാന്‍സില്‍, ഈ വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്കെതിരെ ചുമത്തിയ 1.7 കോടി രൂപയുടെ പിഴയും റാശിദ് നികാസ് സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കിയിരുന്നു. വോള്‍ട്ടയറുടെ ദര്‍ശനമാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം, അഭിപ്രായസ്വാതന്ത്ര്യത്തിനും ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനും മരണംവരെ പോരാടുമെന്ന് ഇന്റര്‍നെറ്റ്, വസ്തുകൈമാറ്റ വ്യാപാരത്തില്‍ പ്രസിദ്ധനായ അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.