ആന്‍ഡേഴ്സ് ബ്രെവിക്കിന് അനുകൂലമായും പ്രതികൂലമായും വിധികള്‍
text_fieldsഓസ്ലോ: 2011ല്‍ സ്ഫോടനത്തിലും വെടിവെച്ചും 77 പേരെ കൊന്ന കേസില്‍ വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്സ് ബ്രെവിക്കിന് അനുകൂലമായും പ്രതികൂലമായും ഒസ്ലോയിലെ കോടതി വിധികള്‍ പുറപ്പെടുവിച്ചു. തനിക്ക് നേരെ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന കേസിലാണ് ആന്‍ഡേഴ്സിന് അനുകൂലമായ വിധിയുണ്ടായത്. ബ്രെവിക്കിന്‍െറ തടവുശിക്ഷയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശങ്ങളെ സംബന്ധിച്ച മൂന്ന് നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി വിധിയില്‍ കോടതി പറഞ്ഞു. പ്രതിക്ക് നിയമനടപടികള്‍ക്ക് ചെലവായ ഇനത്തില്‍ 27 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചു. സ്വകാര്യതയും കുടുംബജീവിതവും ബന്ധങ്ങളും നിലനിര്‍ത്താനുള്ള യൂറോപ്യന്‍ യൂനിയന്‍ നിയമം നല്കുന്ന അവകാശം തനിക്ക് നല്‍കിയില്ളെന്ന ബ്രെവിക്കിന്‍െറ പരാതി കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.