Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗുരുദ്വാര സ്ഫോടനം:...

ഗുരുദ്വാര സ്ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം

text_fields
bookmark_border
ഗുരുദ്വാര സ്ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം
cancel

ബര്‍ലിന്‍: ജര്‍മനിയുടെ പടിഞ്ഞാറന്‍ നഗരമായ എസ്സെനിലെ ഗുരുദ്വാരയില്‍ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തിങ്കളാഴ്ച ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ രവീഷ് കുമാര്‍ ഗുരുദ്വാര സന്ദര്‍ശിക്കുകയും എസ്സെന്‍ മേയര്‍, പൊലീസ് കമീഷണര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മേഖലയില്‍ സിഖ് മതവിശ്വാസികളുടെ സുരക്ഷക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും മേയര്‍ ഉറപ്പുനല്‍കി. ഗുരുദ്വാരയുടെ പ്രധാന വാതിലിനു സമീപമാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സിഖ് പുരോഹിതനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gurudwara explosion
Next Story