Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്തോ​നേ​ഷ്യ​യി​ൽ...

ഇ​ന്തോ​നേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം; ആ​റു​​മ​ര​ണം

text_fields
bookmark_border
indonasia
cancel

ജ​കാ​ർ​ത്ത: ജോ​കോ വി​ദോ​ദോ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തി​രെ ഇ​ന്തോ​ നേ​ഷ്യ​യി​ൽ ന​ട​ന്ന റാ​ലി​ക​ൾ അ​​ക്ര​മാ​സ​ക്​​ത​മാ​യി. പ്ര​ക്ഷോ​ഭ​ക​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ് റു​മു​ട്ട​ലി​ൽ ആ​റു​പേ​ർ മ​രി​ച്ചു. 200 ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, ജ​ന​ക്കൂ​ട്ട​ത്തെ നേ​രി​ടാ​ൻ വെ​ടി​ക്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം പൊ​ലീ​സ്​ ത​ള്ളി. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ നി​രോ​ധി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്​​ച​യും ന​ഗ​ര​ത്തി​ൽ​നി​ന്ന്​ ആ​ളു​ക​ൾ പി​രി​ഞ്ഞു​പോ​യി​ട്ടി​ല്ല.

ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ വി​ദോ​ദോ ഉ​റ​പ്പു​ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി സം​ശ​യി​ക്കു​ന്ന നി​ര​വ​ധി തീ​വ്ര ഇ​സ്​​ലാ​മി​സ്​​റ്റു​ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. 55.5 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ വി​ദോ​ദോ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, എ​തി​രാ​ളി​യാ​യ പ്ര​ബോ​വോ സു​ബി​യ​ന്തോ ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. 2014ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ബോ​വോ വി​ദോ​ദോ​യോ​ട്​ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഏ​പ്രി​ൽ 17നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19.2 കോ​ടി വോ​ട്ട​ർ​മാ​രാ​ണ്​ വി​ധി​യെ​ഴു​തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiaJoko Widodo
News Summary - Six dead as Indonesia hit by post-election violence-world news
Next Story