Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈ​ഖ്​ ഹ​സീ​നയുടെ...

ശൈ​ഖ്​ ഹ​സീ​നയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

text_fields
bookmark_border
ശൈ​ഖ്​ ഹ​സീ​നയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
cancel

ധാക്ക: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ശൈ​ഖ്​ ഹ​സീ​ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണ പ്ര ​ധാ​ന​മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ ബം​ഗ്ലാ​ദേ​ശ്​ നേ​താ​വാണ് ശൈ​ഖ്​ ഹ​സീ​ന. ഡിസംബർ 30ന് നടന്ന തെ​ര​ഞ്ഞെ​ടു​പ്പി​ ൽ 299 പാ​ർ​ല​മെന്‍റ്​ സീ​റ്റി​ൽ 288 എ​ണ്ണ​വും ക​ര​സ്​​ഥ​മാ​ക്കിയാണ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യാ​യ അ​വാ​മി ലീ​ഗ്​ ച​രി​ത്ര ​വി​ജ​യം നേ​ടി​യത്.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ 18 ക​ക്ഷി​ക​ൾ അ​ട​ങ്ങി​യ ജാ​തി​യ ഒാ​കി​യ ഫ്ര​ണ്ട് പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമായിട്ടില്ല. തെരഞ്ഞെടുപ്പിൽ കൃ​ത്രി​മ​ത്വം ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്​ വീ​ണ്ടും വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ ബി.​എ​ൻ.​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നിലവിലെ പാർലമെന്‍റിന്‍റെ കാലാവധി ജനുവരി 30ന് പൂർത്തിയാകും.

ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​നെ നേ​രി​ടാ​ൻ ക​മാ​ൽ ഹു​സൈ​ന്‍റെ ബി.​എ​ൻ.​പി നേ​തൃ​ത്വത്തിൽ രൂപീകരിച്ച 18 ക​ക്ഷി​ക​ൾ ഉൾപ്പെടുന്ന മുന്നണിയാണ് ജാ​തി​യ ഒാ​കി​യ ഫ്ര​ണ്ട്​. മു​മ്പ്​ അ​വാ​മി ലീ​ഗി​​ന്‍റെ മു​ൻ​നി​ര നേ​താ​വായി​രു​ന്ന ക​മാ​ൽ, ഹസീനയുടെ പിതാവ്​ ശൈഖ്​ മുജീബുർ റഹ്​മാ​​​​െൻറ കാലത്ത്​ നിയമ^വിദേശ കാര്യ വകുപ്പുകൾ കൈകാര്യം ചെയ്​തിരുന്നു.

ബം​ഗ്ലാ​ദേ​ശ് വ​ള​രെ വേ​ഗം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ച്ചതാണ് തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ​ ഹ​സീ​നയെ സഹാ‍യിച്ചത്. കൂടാതെ, പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഖാ​ലി​ദ സി​യ​യെ അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ലി​ല​ട​ച്ചത്​ ഹ​സീ​നക്ക് പ്ര​ധാ​ന​മ​ന്ത്രി ​പ​ദ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ളു​പ്പ​മാ​ക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsSheikh Hasinamalayalam newsasia pasaficBangladesh govt
News Summary - sheikh hasina Sowering Bangladesh govt -World News
Next Story