യ​മ​നി​ലെ ഹു​ദൈ​ദ മോ​ചി​പ്പി​ക്കാ​ൻ  സ​ഖ്യ​സേ​ന നീ​ക്കം തു​ട​ങ്ങി 

23:05 PM
13/06/2018
hudaid

ജി​ദ്ദ: യ​മ​നി​ലെ ഹൂ​തി​ക​ളു​ടെ ശ​ക്​​തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഹു​ദൈ​ദ തു​റ​മു​ഖ ന​ഗ​രം മോ​ചി​പ്പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​റ​ബ്​ സ​ഖ്യ​സേ​ന ന​ട​പ​ടി തു​ട​ങ്ങി. ഇ​റാ​നി​ൽ നി​ന്നു​ള്ള ആ​യു​ധ​ങ്ങ​ൾ യ​മ​നി​ലേ​ക്ക്​ വ​രു​ന്ന ഹു​ദൈ​ദ പി​ടി​ച്ചെ​ടു​ക്കു​ക​യെ​ന്ന​ത്​ സ​ഖ്യ​സേ​ന​യു​ടെ പ്ര​ധാ​ന​ല​ക്ഷ്യ​ങ്ങ​ളി​ൽ​പെ​ട്ട​താ​ണ്. സ​ഖ്യ​സേ​ന യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ​യും യു​ദ്ധ​ക്ക​പ്പ​ലു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. ഒൗ​ദ്യോ​ഗി​ക യ​മ​ൻ സ​ർ​ക്കാ​രി​​െൻറ സൈ​ന്യം ന​ഗ​ര​ത്തി​​െൻറ തെ​ക്ക്​ ഭാ​ഗ​ത്ത്​ എ​ത്തി​. വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ പ​രി​സ​ര​ങ്ങ​ളി​ൽ സൈ​ന്യം എ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. 

ഹു​ദൈ​ദ​യു​ടെ മോ​ച​നം യ​മ​ൻ ജ​ന​ത​ക്ക്​ വ​ലി​യ അ​നു​​ഗ്ര​ഹ​മാ​യി​രി​ക്കു​മെ​ന്ന്​ യ​മ​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ അ​ൽ​ജാ​ബി​ർ ട്വീ​റ്റ്​ ചെ​യ്​​തു. 2014 ലെ ​അ​വ​സ്​​ഥ​യി​ലേ​ക്ക്​ ന​ഗ​ര​ത്തെ മ​ട​ക്കി​കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. തു​റ​മു​ഖ​ത്തി​നും വി​ക​സ​നം ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ ഹൂ​തി​ക​ൾ നി​ര​ന്ത​രം അ​യ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ൾ ഇ​റാ​ൻ ന​ൽ​കു​ന്ന​ത്​ ഹു​ദൈ​ദ തു​റ​മു​ഖം വ​ഴി​യാ​ണ്. ഹു​ദൈ​ദ തു​റ​മു​ഖ​ത്തി​ന്​ മേ​ലു​ള്ള നി​യ​ന്ത്ര​ണം ഉ​പ​യോ​ഗി​ച്ച്​ ചെ​ങ്ക​ട​ൽ വ​ഴി സ​ഞ്ച​രി​ക്കു​ന്ന രാ​ജ്യാ​ന്ത​ര എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ഹൂ​തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​താ​യും സ​ഖ്യ​സേ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Loading...
COMMENTS