Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനാധിപത്യം പാകിസ്താന്...

ജനാധിപത്യം പാകിസ്താന് ചേര്‍ന്നതല്ല –മുശര്‍റഫ്

text_fields
bookmark_border
ജനാധിപത്യം പാകിസ്താന് ചേര്‍ന്നതല്ല –മുശര്‍റഫ്
cancel

വാഷിങ്ടണ്‍: ജനാധിപത്യം പാകിസ്താന്‍െറ സാഹചര്യത്തിന് ചേര്‍ന്നതല്ളെന്നും സൈന്യത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും മുന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുശര്‍റഫ്. പാകിസ്താന് സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ദുര്‍ഭരണം നിമിത്തം  സൈന്യമാണ് സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചുപോന്നത്. വാഷിങ്ടണ്‍ ഐഡിയാസ് ഫോറത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയില്‍ നിയന്ത്രണമോ തുല്യതയോ ഇല്ല. അത്തരം കാര്യങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്നുമില്ല. ജനാധിപത്യ രീതിയിലുള്ള ദുര്‍ഭരണം സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് കാണുന്നത്. അതിനാല്‍ പൊതുജനം പട്ടാളമേധാവിയില്‍ സഹായം തേടുന്നു. അങ്ങനെയാണ് സൈന്യത്തിന്  ഇടപെടേണ്ടി വരുന്നതെന്ന് പട്ടാളഭരണത്തെ ന്യായീകരിച്ച് മുശര്‍റഫ് പറഞ്ഞു. പാക് സൈന്യത്തെ ജനം സ്നേഹിക്കുന്നു.
40 വര്‍ഷം സൈന്യത്തെ സേവിച്ചതില്‍ താന്‍ അഭിമാനിക്കുന്നു. രണ്ട് യുദ്ധങ്ങളില്‍ പങ്കാളിയായി. സൈന്യം ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചുവടുപറ്റി അധികാരത്തില്‍ വരുന്നില്ല. അതുകൊണ്ടുതന്നെ സൈനിക ഭരണത്തില്‍ നിയന്ത്രണവും തുല്യതയും കൈവരുന്നുവെന്നും മുശര്‍റഫ് വ്യക്തമാക്കി. പാകിസ്താനിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നറിയിച്ച മുശര്‍റഫ് തനിക്കെതിരായ കേസുകള്‍ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും വിചാരണ നേരിടുമെന്നും വ്യക്തമാക്കി.
എന്നാല്‍, അധികാരത്തിലേക്കില്ല. എക്കാലത്തും ഇന്ത്യയാണ് പ്രശ്നക്കാരെന്നും പാകിസ്താനല്ളെന്നും മുശര്‍റഫ് കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvez mushraaf
News Summary - parvez mushraaf
Next Story