പാകിസ്​താനിൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ കൊ​ല: 36 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ പിടികൂടണമെന്ന്​ കോടതി

22:10 PM
12/01/2018
ഇ​​സ്​​​ലാ​​മാ​​ബാ​​ദ്​: പാ​​കി​​സ്​​​താ​​നി​​ലെ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ ക​​സൂ​​ർ ജി​​ല്ല​​യി​​ൽ ആ​​റു​ വ​​യ​​സ്സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ചു​കൊ​​ന്ന​ സം​ഭ​വ​ത്തി​ൽ 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​റ്റ​ക്കാ​രെ പി​ടി​കൂ​ട​ണ​മെ​ന്ന്​ ലാ​ഹോ​ർ ഹൈ​കോ​ട​തി പൊ​ലീ​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മു​മ്പും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടും ആ​രും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ത്ത​തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ സ​യ്യി​ദ്​ മ​ൻ​സൂ​ർ അ​ലി ഷാ ​ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ചു. നാ​​ലു ​ദി​​വ​​സ​​മാ​​യി കാ​​ണാ​​താ​​യ സൈ​​ന​​ബ്​ എ​​ന്ന പെ​​ൺ​​കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ്​ ച​​വ​​റു​​കൂ​​ന​​ക്ക്​ സ​​മീ​​പ​​ത്തു​​നി​​ന്ന്​ ചൊ​​വ്വാ​​ഴ്​​​ച ക​​ണ്ടെ​​ത്തി​​യ​​ത്.

കേ​സി​ൽ 220 പേ​രെ ചോ​ദ്യം​ചെ​യ്​​ത​താ​യും ഇ​തി​ൽ 20 പേ​ർ ക​സ്​​റ്റ​ഡി​യി​ലു​ണ്ടെ​ന്നും പൊ​ലീ​സ്​ ഒാ​ഫി​സ​ർ സു​ൽ​ഫി​ക്ക​ർ ഹ​മീ​ദ്​ അ​റി​യി​ച്ചു. ഇ​വ​രു​ടെ ഡി.​എ​ൻ.​എ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​​െൻറ ഫ​ലം പു​റ​ത്തു​വ​രു​ന്ന​തോ​ടെ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പൊ​ലീ​സ്​ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​സൂ​റി​ൽ ത​ന്നെ അ​ടു​ത്തി​ടെ സ​മാ​ന​മാ​യ പ​ത്തോ​ളം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സു​ൽ​ഫി​ക്ക​ർ ഹ​മീ​ദ്​ വ്യ​ക്​​ത​മാ​ക്കി. 

പ്ര​​തി​​യെ പി​​ടി​​കൂ​​ടു​​ന്ന​​തി​​ൽ പൊ​​ലീ​​സി​​ന്​ വീ​​ഴ്​​​ച​സം​​ഭ​​വി​​ച്ച​​താ​​യി ആ​​രോ​​പി​​ച്ച്​​ രാ​​ജ്യ​​ത്തി​​െൻറ വി​​വി​​ധ​ ഭാ​​ഗ​​ങ്ങ​​ളി​​ൽ ജ​​നം തെ​​രു​​വി​​ലി​​റ​​ങ്ങി​​യി​രു​ന്നു. ക​​സൂ​​റി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ​​ക്കെ​​തി​​രെ പൊ​​ലീ​​സ്​ വെ​​ടി​​വെ​​ച്ച​​തി​​നെ​ തു​​ട​​ർ​​ന്ന്​ ര​​ണ്ടു​​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി​ പേ​​ർ​​ക്ക്​ പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്​​​തു. 
COMMENTS