പാ​കി​സ്​​താ​നി​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡർ സ്​​കൂ​ൾവി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​  പ്രാ​യ​പ​രി​ധി​യി​ല്ല  

22:37 PM
16/04/2018

ലാ​ഹോ​ർ: ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സി​ന്​​ വി​ദ്യാ​ഭ്യാ​സ​വും ​തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​നാ​യി പാ​കി​സ്​​താ​നി​ൽ ആ​ദ്യ​മാ​യി തു​ട​ങ്ങി​യ സ്​​കൂ​ളി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ച്ചു. എ​ക്​​സ്​​പ്ലോ​റി​ങ്​ ഫ്യൂ​ച്ച​ർ ഫ​ണ്ട്​ (ഇ.​എ​ഫ്.​എ​ഫ്)​ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ്​  സ്​​കൂ​ളി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്. 

സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം പാ​കി​സ്​​താ​നി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യ ലാ​ഹോ​റി​ൽ 30,000ത്തി​ല​ധി​കം ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സ്​ ​ ഉ​ണ്ട്. പ്രൈ​മ​റി മു​ത​ൽ കോ​ള​ജ്​ ത​ലം വ​രെ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ത​ര​ത്തി​ലാ​ണ്​ സ്​​കൂ​ളി​​​െൻറ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​കം, ഫാ​ഷ​ൻ ഡി​ൈ​സ​നി​ങ്, കോ​സ്​​മെ​റ്റി​ക്​​സ്​ തു​ട​ങ്ങി എ​ട്ടു​ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന​ കോ​ഴ്​​സു​ക​ളു​മു​ണ്ട്. 15 അ​ധ്യാ​പ​ക​രി​ൽ മൂ​ന്നു​ പേ​ർ ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സാ​ണ്.  

പ​ഠി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​  പ്രാ​യ​പ​രി​ധി​യി​ല്ല.  40 പേ​ർ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. മു​സ്​​ലിം രാ​ഷ്​​ട്ര​ത്തി​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സി​നാ​യി സ്​​കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണെ​ന്ന്​​ ഇ.​എ​ഫ്.​എ​ഫി​​​െൻറ സം​ഘാ​ട​ക​നാ​യ ആ​സി​ഫ്​ ഷെ​ഹ്​​സാ​ദ്​ അ​വ​കാ​ശ​പ്പെ​ട്ടു.

Loading...
COMMENTS