Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലേഷ്യയില്‍...

മലേഷ്യയില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം

text_fields
bookmark_border
മലേഷ്യയില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം
cancel

ക്വാലാലംപുര്‍:അഴിമതി വിവാദത്തില്‍ കുടുങ്ങിയ  പ്രധാനമന്ത്രി നജീബ് റസാഖിന്‍െറ രാജിയാവശ്യപ്പെട്ട് ക്വാലാലംപുരില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. ജനങ്ങളുടെ ക്ഷേമത്തിനായി ചെലഴിക്കേണ്ട കോടിക്കണക്കിനു ഡോളര്‍ പ്രധാനമന്ത്രി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തലസ്ഥാന നഗരിയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ജനം സംഘടിച്ചത്.
പ്രക്ഷോഭറാലിയെ തുടര്‍ന്ന് കനത്ത സുരക്ഷാസന്നാഹമൊരുക്കിയിരുന്നു.

7,000 പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സി ബെര്‍നാമ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചത്തെ റാലിക്ക് ആഹ്വാനംചെയ്ത നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. റാലി നിയമവിരുദ്ധമാണെന്നാരോപിച്ചാണ് അറസ്റ്റ്. പ്രക്ഷോഭകരെ ഉപയോഗിച്ച് കളിക്കുകയാണ് പ്രതിപക്ഷമെന്ന് നജീബ് റസാഖ് ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najeeb razaq
News Summary - najeeb razaq
Next Story