കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച്  ഭീകരാക്രമണത്തിന്​ പിന്നിൽ ഇന്ത്യ -ഇമ്രാൻ ഖാൻ

19:30 PM
30/06/2020
തിങ്കളാഴ്​ച ഭീകരാക്രമണം നടന്ന കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിനുമുന്നിൽ നിലയുറപ്പിച്ച സുരക്ഷ സൈനികർ

ഇസ്​ലാമാബാദ്​: കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ തിങ്കളാഴ്​ച നടന്ന ഭീകരാക്രമണത്തിന്​ പിന്നിൽ ഇന്ത്യയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൊവ്വാഴ്ച പാർലമ​െൻറിനെ അഭിമുഖീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്റ്റോക്ക് എക്സ്ചേഞ്ച്​ കെട്ടിടത്തിൽ ഗ്രനേഡുകളുമായി എത്തിയ നാല് തോക്കുധാരികളാണ്​ അക്രമം അഴിച്ചുവിട്ടത്​. രണ്ട് കാവൽക്കാരെയും ഒരു പൊലീസുകാരനെയും സംഘം കൊലപ്പെടുത്തി. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ നാല്​ ഭീകരരും കൊല്ലപ്പെട്ടു. 

“ആക്രമണം ഉണ്ടാകുമെന്ന്​ കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളുടെ മന്ത്രിസഭക്ക്​ അറിയാമായിരുന്നു. എല്ലാ ഏജൻസികളും അതീവ ജാഗ്രതയിലാണ്” ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം, ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ തിങ്കളാഴ്ച തന്നെ വ്യക്​തമാക്കിയിരുന്നു.

Loading...
COMMENTS