Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറു വയസ്സുകാരിയുടെ...

ആറു വയസ്സുകാരിയുടെ ചികിത്സക്ക് യു.എസ് വിസ കാത്ത് പാക് കുടുംബം

text_fields
bookmark_border
ആറു വയസ്സുകാരിയുടെ ചികിത്സക്ക് യു.എസ് വിസ കാത്ത് പാക് കുടുംബം
cancel

ഇസ്ലാമാബാദ്: ഘടികാരത്തിലെ ഓരോ സെക്കന്‍റും ഈ പാക് കുടുംബത്തിന് വിലപ്പെട്ടതാണ്. ഓരോ നിമിഷം കഴിയുംതോറും വഷളായിക്കൊണ്ടിരിക്കുകയാണ് മരിയയെന്ന പാക് ബാലികയുടെ ആരോഗ്യം. മോര്‍ക്വിയോ സിന്‍ഡ്രോം എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച ഈ ആറു വയസ്സുകാരിയുടെ വളര്‍ച്ച മുരടിച്ചിരിക്കയാണ്. കശേരുക്കള്‍ നട്ടെല്ലിനോട് ചേര്‍ന്നിരിക്കുന്നതിനാല്‍ കാലുകള്‍ തളര്‍ന്നതുമൂലം ഒരടിപോലും നടക്കാനാവില്ല.  

യു.എസിലെ ആശുപത്രി വാഗ്ദാനം നല്‍കിയ ചികിത്സയിലാണ് കുടുംബത്തിന്‍െറ പ്രതീക്ഷ. ശസ്ത്രക്രിയ വഴി ആരോഗ്യം മെച്ചപ്പെടുത്താമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍, യു.എസിലേക്ക് പോകുന്നതിന് വിസ അനുവദിക്കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയില്‍ രണ്ടുതവണ അപേക്ഷ നല്‍കിയിട്ടും നിരസിക്കപ്പെട്ടു. വിസ നല്‍കാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ മരിയയുടെ പിതാവ് ഷാഹിദ് ഉല്ലയെ അറിയിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ അഭിഭാഷകന്‍െറയും സാമൂഹിക മാധ്യമങ്ങളുടെയും സഹായം തേടിയിരിക്കയാണ് ഷാഹിദ്.

നവംബര്‍ രണ്ടിനാണ് ശസ്ത്രക്രിയ. ആദ്യതവണ കുടുംബത്തിന് മൊത്തം വിസക്ക് അപേക്ഷിച്ചപ്പോള്‍ അവര്‍ പാകിസ്താനിലേക്ക് മടങ്ങിവരില്ളെന്ന് ഭയന്നാണ് അധികൃതര്‍ തള്ളിയത്. മറ്റ് രണ്ടു മക്കളെ ഒഴിവാക്കി മരിയക്കും തനിക്കും ഭാര്യക്കുമാണ് വീണ്ടും വിസക്ക് അപേക്ഷ നല്‍കിയത്. റാവല്‍പിണ്ടിയില്‍ കമ്പിളിക്കച്ചവടം നടത്തുകയാണ് ഷാഹിദ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family of Pakistani girl
News Summary - Family of Pakistani girl
Next Story